മോദിയെ അഭിനന്ദിച്ച് ശശി തരൂര്‍; അഭിനന്ദനം യുഎസ് കാപ്പിറ്റോള്‍ സമുച്ചയത്തിലുണ്ടായ ആക്രമണങ്ങളെ വിമര്‍ശിച്ചതിന്; ഡോണള്‍ഡ് ട്രംപ് ഭരണകൂടത്തില്‍നിന്ന് ഇന്ത്യ സ്വയമേവ അകലുന്നു എന്നത് നല്ല സൂചന; സൗഹൃത്തുകളായ കൂടുതല്‍ ലോക നേതാക്കള്‍ ട്രംപിനെതിരെ രംഗത്ത്

പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിച്ച് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. യുഎസ് കാപ്പിറ്റോള്‍ സമുച്ചയത്തിലുണ്ടായ ആക്രമണങ്ങളെ വിമര്‍ശിച്ച് നരേന്ദ്രമോദി രംഗത്ത് വന്നിയിരുന്നു. ഇതിനെയാണ് ശശി തരൂര്‍ പ്രശംസിച്ചത്. കാപ്പിറ്റോളിലെ അക്രമം സങ്കടകരമാണെന്നും അക്രമത്തിലൂടെ ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കാന്‍ അനുവദിക്കരുതെന്നും സുഗമമായ അധികാരക്കൈമാറ്റം തുടര്‍ന്നേ തീരൂവെന്നുമാണ് മോദി പ്രതികരിച്ചത്.
ഡോണള്‍ഡ് ട്രംപ് ഭരണകൂടത്തില്‍നിന്ന് ഇന്ത്യ സ്വയമേവ അകലുന്നു എന്നതിന്റെ നല്ല സൂചനയാണിതെന്ന് ശശി തരൂര്‍ അഭിപ്രായപ്പെട്ടു. ലോകജനാധിപത്യം ശക്തിപ്പെടുത്തുന്നതിനായി ബൈഡന്‍ ഭരണകൂടവുമായി ചേര്‍ന്ന് ഇന്ത്യ പ്രവര്‍ത്തിക്കേണ്ടതുണ്ട്. ട്രംപിനെ എതിര്‍ക്കുന്നത് യുഎസുമായുള്ള നയതന്ത്ര ബന്ധത്തില്‍ എന്തെങ്കിലും മാറ്റം വരുത്തുമെന്ന് കരുതുന്നില്ല. കാപ്പിറ്റോള്‍ പ്രക്ഷോഭത്തിനിടെ ഇന്ത്യന്‍ ദേശീയ പതാക വീശിയ സംഭവം അപലപനീയമാണ്. അഭിമാന സൂചകമായി എന്നതിനു പകരം പതാകയെ ഒരു ആയുധമായോ ഉപകരണമായോ ഉപയോഗിക്കുന്നത് തികച്ചും ദൗര്‍ഭാഗ്യകരമാണെന്നും തരൂര്‍ പറഞ്ഞു.
ജനാധിപത്യം അട്ടിമറിക്കരുതെന്നും അധികാര കൈമാറ്റം സമാധാനപരമാകണമെന്നും നരേന്ദ്ര മോദി ആവശ്യപ്പെട്ടു. അതെ സമയം സംഭവം അപമാനകരമെന്നാണ് ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ പറഞ്ഞത്. ഇതൊന്നും ജനാധിപത്യത്തിനു ഭൂഷണമല്ല. ചിലരുടെ അക്രമം ജനാധിപത്യത്തെ ചോദ്യംചെയ്യുന്നത് അനുവദിക്കില്ലെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോ പറഞ്ഞു.
കാപ്പിറ്റോളിലെ സംഭവങ്ങളില്‍ അതീവ ദുഃഖമുണ്ട്. നേതാക്കള്‍ ജനാധിപത്യ പ്രക്രിയയെ മാനിച്ച് അണികളെ അടക്കിനിര്‍ത്തണമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് അഭിപ്രായപ്പെട്ടു. പാശ്ചാത്യ ജനാധിപത്യത്തിന്റെ പരാജയം. ട്രംപ് അമേരിക്കയ്ക്കു വീണ്ടും അപമാനമുണ്ടാക്കിയെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി പറഞ്ഞു. ജനാധിപത്യത്തിനെതിരായ ആക്രമണമെന്നാണ് അമേരിക്കയുടെ അയല്‍ രാജ്യം കൂടിയായ കാനഡയുടെ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ അഭിപ്രായം.
യുഎസ് ചരിത്രത്തിലെ ഏറ്റവും ഇരുണ്ട ദിവസങ്ങളാണു കടന്നുപോയത്. കാപ്പിറ്റോള്‍ മന്ദിരം ആക്രമിച്ചവരെ പ്രതിഷേധക്കാര്‍ എന്നു വിളിക്കരുത്. അവര്‍ കലാപകാരികളുടെ ഒരു സംഘമായിരുന്നു. യുഎസ് പ്രസിഡന്റ് നിയമത്തിന് അതീതനല്ലെന്നും പുതിയ യു.്എസ് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞത്.
https://www.facebook.com/Malayalivartha

























