തമിഴ്‌നാട്ടില്‍ ദുരഭിമാനകൊല; കാമുകി നോക്കി നില്‍ക്കേ യുവാവിനെ കുത്തികൊന്നും; കാമുകിയുടെ മുത്തഛ്ഛന്‍ അടക്കം മൂന്നുപേര്‍ അറസ്റ്റിലായി; ക്രൂരമായ കൊലപാതകം ക്ഷേത്രത്തില്‍ ജനകൂട്ടത്തിന് മുന്നില്‍; ബാര്‍ബറായ യുവാവ് പ്രണയിച്ചത് സവര്‍ണജാതിയിലെ പെണ്‍കുട്ടിയെ

ജാതിയുടെ പേരില്‍ തമിഴ്‌നാട്ടില്‍ ദുരഭിമാനകൊല. ജാതി മാറി പ്രണയിച്ചതിന്റെ പേരിലാണ് ഹരിഹരന്‍ എന്ന ഇരുപത്തിരണ്ടുകാരനെ ജനക്കൂട്ടം നോക്കിനില്‍ക്കെ കാമുകിയുടെ മുന്നിലിട്ടു യുവതിയുടെ ബന്ധുകള്‍ കുത്തിക്കൊന്നു. തമിഴ്‌നാട്ടിലെ കരൂരിലാണ് ക്രൂരമായ കൊലപാതകം നടന്നത്. ചര്‍ച്ചയ്ക്കായി ക്ഷേത്രത്തിനു മുന്നിലേക്കു വിളിച്ചുവരുത്തിയായിരുന്നു കൊല. സംഭവത്തില്‍ കാമുകിയുടെ മുത്തഛ്ഛന്‍ അടക്കം മൂന്നുപേര്‍ അറസ്റ്റിലായി.
കോളജില്‍ സഹപാഠിയായിരുന്ന, അയല്‍വാസിയായ മീനയെന്ന പെണ്‍കുട്ടിയുമായി ഹരിഹരന്‍ പ്രണയത്തിലായിരുന്നു. രണ്ടാഴ്ച മുമ്പ് കുടുംബത്തിന്റെ സമ്മര്‍ദത്തെ തുടര്‍ന്ന് പെണ്‍കുട്ടി ഹരിഹരനെ ഫോണില്‍ ബന്ധപ്പെടുന്നത് അവസാനിപ്പിച്ചിരുന്നു. മീനയെ കാണാന്‍ ഹരിഹരന്‍ പലതവണ ശ്രമിച്ചെങ്കിലും നടന്നില്ല. ചര്‍ച്ച ചെയ്തു പ്രശ്‌നം പരിഹരിക്കാമെന്നറിയിച്ചാണു കാമരാജപുരം പശുപതീശ്വര ക്ഷേത്രത്തിലേക്കു മീനയുടെ കുടുംബം ഹരിഹരനെയും സുഹൃത്തുക്കളെയും വിളിച്ചുവരുത്തിയത്.
കാമുകിയെ കണ്ട് സംസാരിച്ച് പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്നായിരുന്നു യുവാവ് കരുതിയത്. ഇതറിഞ്ഞ യുവതിയും ബന്ധുക്കളും നേരില്‍ക്കണ്ട് സംസാരിക്കാമെന്ന് അറിയിച്ചു. ക്ഷേത്രത്തിലേക്ക് വരാനായിരുന്നു നിര്‍ദേശം. തുടര്‍ന്ന് ബുധനാഴ്ച ഹരിഹരന്‍ ക്ഷേത്രത്തിന് മുന്നിലെത്തി. ഇവിടെവെച്ച് കാമുകിയും ഹരിഹരനും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായെന്നാണ് പോലീസ് പറയുന്നത്. ഇതിനിടെ കൂടെയുണ്ടായിരുന്ന ബന്ധുക്കള്‍ ഹരിഹരനെ കുത്തിവീഴ്ത്തുകയായിരുന്നു.
ബാര്‍ബറായ ഹരിഹരന്‍ മകളെ പ്രണയിച്ചതു സവര്‍ണജാതിക്കാരായ മീനയുടെ കുടുംബത്തിന് ഇഷ്ടമായിരുന്നില്ല. ഇതാണു കൊലപാതകത്തിലേക്കു നയിച്ചതെന്നു കരൂര്‍ പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ മുത്തച്ഛന്‍ ശങ്കര്‍, അമ്മാവന്‍ കാര്‍ത്തികേയന്‍, ബന്ധു വേലുച്ചാമി എന്നിവര്‍ അറസ്റ്റിലായി. അക്രമികളുടെ ഇടയില്‍നിന്ന് ഹരിഹരനെ മോചിപ്പിച്ചു സുഹൃത്തുക്കള്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മുഴുവന്‍ അക്രമികളെയും പിടികൂടണമെന്നാവശ്യപ്പെട്ടു കുടുംബവും സുഹൃത്തുക്കളും ആശുപത്രിക്കു മുന്നില്‍ സമരം നടത്തി. കൊലപാതകത്തില്‍ ഇനി രണ്ടു പേരെ കൂടി അറസ്റ്റു പിടികൂടാനുണ്ടെന്നും ഇവര്‍ ഒളിവിലാണെന്നും പോലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha

























