പുതുച്ചേരി ജില്ലാ കലക്ടര്‍ക്ക് കുടിവെള്ളത്തില്‍ വിഷം കലര്‍ത്തി നല്‍കി; പേഴ്‌സണല്‍ സ്റ്റാഫിനെതിരെ സ്‌പെഷ്യല്‍ ഓഫീസര്‍ക്ക് നൽകി ജില്ലാ കലക്ടര്‍ പൂര്‍വ ഗാര്‍ഗ്

പുതുച്ചേരി ജില്ലാ കലക്ടര്‍ പൂര്‍വ ഗാര്‍ഗിന് കുടിവെള്ളത്തില്‍ വിഷം കലര്‍ത്തി നല്‍കിയാതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം കലക്ടറുടെ ചേംബറില്‍ ബുധനാഴ്ച ചേര്‍ന്ന യോഗത്തിനിടെയാണ് സംഭവം. കലക്ടറുടെ പേഴ്‌സണല്‍ സ്റ്റാഫ് ആണ് വിഷം കലര്‍ത്തിയ വെള്ളം നിറച്ച കുപ്പി നല്‍കിയത്. വെള്ളത്തിന് പകരം നല്‍കിയത് വിഷ ദ്രാവകമാണെന്ന് കലക്ടര്‍ കണ്ടെത്തുകയായിരുന്നു എന്നാണു സൂചന. ഇതേതുടര്‍ന്ന് സ്‌പെഷ്യല്‍ ഓഫീസര്‍ സുരേഷ് രാജിന് വിഷം കലര്‍ന്ന വെള്ളം ഉള്‍പ്പെടെ പരാതി നല്‍കി. ലഫ്റ്റനന്‍റ് ഗവര്‍ണര്‍ കിരണ്‍ ബേദി കലക്ടറേറ്റില്‍ നിന്നും ലഭിച്ച പരാതിയുടെ പകര്‍പ്പ് മാധ്യമങ്ങള്‍ക്ക് നല്‍കി.
https://www.facebook.com/Malayalivartha

























