സംരക്ഷണ വിഭാഗത്തില്‍പ്പെട്ട ഗംഗ ഡോള്‍ഫിനെ അടിച്ചു കൊന്നു; മൂന്ന് പേര്‍ അറസ്റ്റില്‍; പൊലീസ് നടപടി ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ

യു.പിയില്‍ ഡോള്‍ഫിനെ അടിച്ചു കൊന്ന കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. ഒരു സംഘം ആളുകള്‍ മഴുവും വടികളും ഉപയോഗിച്ച് ഡോള്‍ഫിനെ അടിച്ചുകൊല്ലുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെയാണ് പൊലീസ് നടപടിയെടുത്തത്.അത്യധികം ക്രൂരമായ നടപടിയില്‍ ഡോള്‍ഫിന്‍റെ ശരീരത്തില്‍ നിന്നും രക്തം പുറത്തുവരുന്നുണ്ടായിരുന്നു. കണ്ട് നില്‍ക്കുന്നവരില്‍ ചിലര്‍ ഡോള്‍ഫിനെതിരായ ആക്രമണം നിര്‍ത്താന്‍ ആവശ്യപ്പെടുന്നതും വൈറലായ വീഡിയോയില്‍ കേള്‍ക്കാം.
ഇക്കഴിഞ്ഞ ഡിസംബര്‍ 31നാണ് കേസിനാസ്പദമായ സംഭവം നടന്നതെന്ന് യു.പിയിലെ പ്രതാപ്ഗര്‍ പൊലീസ് ട്വിറ്ററിലൂടെ അറിയിച്ചു. സംരക്ഷണ വിഭാഗത്തില്‍പ്പെട്ട ഗംഗ ഡോള്‍ഫിനെയാണ് യുവാക്കള്‍ അടിച്ചുകൊന്നത്.മൂന്ന് പേരെയും ജയിലിലടച്ചതായി പൊലീസ് പറഞ്ഞു. ശരീരത്തില്‍ ഒന്നില്‍ കൂടുതല്‍ മുറിവുകളുള്ളതായി പൊലീസ് എഫ്.ഐ.ആര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha

























