എടപ്പാടി കെ. പളനിസ്വാമിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി അംഗീകരിച്ച് എ.ഐ.എ.ഡി.എം.കെ; തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നതിന് പളനിസ്വാമിക്കും ഒ.പന്നീര്‍ സെല്‍വത്തിനും അധികാരം നല്‍കി എ.ഐ.എ.ഡി.എം.കെ ജനറല്‍ കൗണ്‍സിൽ

എടപ്പാടി കെ. പളനിസ്വാമിയെ തമിഴ്നാട് തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി അംഗീകരിച്ച് എ.ഐ.എ.ഡി.എം.കെ ജനറല്‍ കൗണ്‍സില്‍ പ്രമേയം പാസാക്കി. വരുന്ന ഏപ്രില്‍, മെയ് മാസങ്ങളില്‍ തമിഴ്നാട്ടില്‍ തെരഞ്ഞെടുപ്പ് നടക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
പാര്‍ട്ടിയെ അധികാരത്തിലേറ്റുന്നതിന് വേണ്ട തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നതിന് പളനിസ്വാമിക്കും ഒ.പന്നീര്‍ സെല്‍വത്തിനും പാര്‍ട്ടി അധികാരം നല്‍കി. ഈ രണ്ട് നേതാക്കളും കൂട്ടായാണ് സഖ്യങ്ങളും സീറ്റ് വിതരണവും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തീരുമാനിക്കുക.
പാര്‍ട്ടിയെ നയിക്കാന്‍ 11 അംഗ സ്റ്റിയറിംഗ് കമ്മിറ്റിയെ കൗണ്‍സില്‍ രൂപീകിച്ചു. പളനിസ്വാമിയെ വിമര്‍ശിച്ച ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിന്റെ പ്രസ്താവന യോഗം അപലപിച്ചു. കുടുംബവാഴ്ചയെ ജനം അംഗീകരിക്കില്ല എന്നതിന്‍റെ തെളിവാണ് എ.ഐ.എ.ഡി.എം.കെയെ കഴിഞ്ഞ രണ്ട് തവണയും ജനങ്ങള്‍ വിജയിപ്പിച്ചതെന്നും യോഗം വിലയിരുത്തി. ഇത്തവണയും ജനം ഡി.എം.കെയെ അംഗീകരിക്കില്ലെന്നും പാര്‍ട്ടി വക്താവ് അഭിപ്രായപ്പെട്ടു.
https://www.facebook.com/Malayalivartha

























