കൊവാക്‌സിന്റെ മൂന്നാഘട്ട ട്രയലില്‍ പങ്കെടുത്ത ഭോപ്പാല്‍ സ്വദേശി മരണപ്പെട്ട സംഭവം; വിശദീകരണവുമായി ഭാരത് ബയോടെക്

കൊവാക്‌സിന്റെ മൂന്നാഘട്ട ട്രയലില്‍ പങ്കെടുത്ത ഭോപ്പാല്‍ സ്വദേശി മരണപ്പെട്ടതിന് കാരണം വാക്സിനേഷന്‍ അല്ലെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതായി ഭാരത് ബയോടെക്. വിഷം ഉള്ളില്‍ ചെന്നതിനെ തുടര്‍ന്ന് ശ്വാസകോശ സംബന്ധമായ കാരണങ്ങളാലാണ് മരണം സംഭവിച്ചതെന്നും കമ്ബനി പറഞ്ഞു.
മരണകാരണം വാക്‌സിന്‍ കുത്തിവയ്‌പ്പ് മൂലമല്ലെന്ന് എസ്.എ.ഇയുടെ അന്വേഷണത്തില്‍ തെളിഞ്ഞുവെന്നും ഇതുമായി ബന്ധപ്പെട്ട എത് തരം അന്വേഷണത്തിനും ഭോപ്പാല്‍ പൊലീസുമായി സഹകരിക്കുമെന്നും കമ്ബനി അറിയിച്ചു.
"വാക്സിന്‍ സ്വീകരിച്ച് ഒമ്ബത് ദിവസത്തിന് ശേഷമാണ് ഇയാള്‍ മരിക്കുന്നത്. എന്‍റോള്‍മെന്റ് സമയത്ത് കൊവിഡ് വളണ്ടിയര്‍മാര്‍ മൂന്നാം ഘട്ട ട്രയലില്‍ പങ്കാളിയാകാനുള്ള എല്ലാ മാനദണ്ഡങ്ങളും പാലിച്ചിരുന്നു. ഏഴ് ദിവസത്തെ ഡോസിംഗിന് ശേഷം ഏവരും ആരോഗ്യവാന്മാരാണെന്ന് കണ്ടെത്തിയിരുന്നു." ഭാരത് ബയോടെക് പ്രസ്താവനയില്‍ പറഞ്ഞു.
https://www.facebook.com/Malayalivartha

























