മഹാരാഷ്ട്രയിലെ ഭണ്ഡാര ജില്ലാ ജനറല്‍ ആശുപത്രിയില്‍ ഇന്നലെ പുലര്‍ച്ചെ രണ്ട് മണിയോടെയുണ്ടായ തീപിടിത്തത്തില്‍ പത്ത് പിഞ്ചുകുഞ്ഞുങ്ങള്‍ മരിച്ചു.... ഏഴ് കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തി, ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം

മഹാരാഷ്ട്രയിലെ ഭണ്ഡാര ജില്ലാ ജനറല്‍ ആശുപത്രിയില്‍ ഇന്നലെ പുലര്‍ച്ചെ രണ്ട് മണിയോടെയുണ്ടായ തീപിടിത്തത്തില്‍ പത്ത് പിഞ്ചുകുഞ്ഞുങ്ങള്‍ മരിച്ചു. ഏഴ് കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തി. ഒരു ദിവസം മുതല്‍ മൂന്ന് മാസം വരെ പ്രായമുള്ള കുഞ്ഞുങ്ങളാണ് മരിച്ചത്. നവജാത ശിശുക്കള്‍ക്കുള്ള തീവ്രപരിചരണ വിഭാഗത്തിലാണ് തീപിടിച്ചത്. 17 കുഞ്ഞുങ്ങള്‍ ഐ.സി.യുവിലുണ്ടായിരുന്നു.
രക്ഷപ്പെടുത്തിയ ചില കുഞ്ഞുങ്ങള്‍ക്ക് പൊള്ളലേറ്റിറ്റുണ്ട്. മുംബയില്‍ നിന്ന് 900 കിലോമീറ്റര്‍ അകലെയാണ് ആശുപത്രി. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ഐ.സി.യുവിലെ തുടര്‍ച്ചയായ ഓക്‌സിജന്‍ പ്രവാഹം തീപിടിത്തത്തിന് ആക്കം കൂട്ടിയെന്ന് കരുതുന്നു. വാര്‍ഡിലാകെ പുക നിറഞ്ഞു. ജീവനക്കാര്‍ അഗ്‌നിശമനി പ്രയോഗിച്ചെങ്കിലും ഫലിച്ചില്ല. ഫയര്‍ ഫോഴ്‌സാണ് തീയണച്ചത്.
തൊട്ടടുത്താണ് പ്രസവ വാര്‍ഡും ഡയാലിസിസ് വാര്‍ഡും. പുക നിറഞ്ഞതോടെ ഇവിടുണ്ടായിരുന്നവരെ മറ്റൊരു വാര്‍ഡിലേക്ക് ഉടന്‍ മാറ്റി. മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അന്വേഷണത്തിന് ഉത്തരവിട്ടു.
https://www.facebook.com/Malayalivartha

























