പക്ഷിപ്പനി..... ഡല്‍ഹിയില്‍ മുന്‍കരുതല്‍ നടപടിയായി മൂന്ന് വിനോദ പാര്‍ക്കുകളും ദില്ലിയിലെ പ്രശസ്തമായ സഞ്ജയ് തടാകവും അധികൃതര്‍ ശനിയാഴ്ച അടച്ചു

ഡല്‍ഹിയില്‍ നിരവധി പക്ഷികളെ ചത്ത നിലയില്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് മുന്‍കരുതല്‍ നടപടിയായി മൂന്ന് വിനോദ പാര്‍ക്കുകളും ദില്ലിയിലെ പ്രശസ്തമായ സഞ്ജയ് തടാകവും അധികൃതര്‍ ശനിയാഴ്ച അടച്ചു.
ഹൗസ് ഖാസ് പാര്‍ക്ക്, ദ്വാരക സെക്ടര്‍ 9 പാര്‍ക്ക്, ഹസ്ത്‌സല്‍ പാര്‍ക്ക് എന്നിവ അടച്ചുപൂട്ടിയതായി ദില്ലി വികസന അതോറിറ്റി അറിയിച്ചു. രാജ്യത്തുടനീളം നിരവധി മേഖലകളില്‍ പക്ഷിപ്പനിയുള്ളതായി സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി. നഗരത്തിലെ ധാരാളം പാര്‍ക്കുകള്‍ നോക്കി നടത്തുന്ന ഡല്‍ഹി വികസന അതോറിറ്റി, സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും പാര്‍ക്കുകള്‍ അണുവിമുക്തമാക്കുന്നുണ്ടെന്നും അറിയിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha

























