അതിര്‍ത്തി കടന്ന് ലഡാക്കിലെ ഇന്ത്യന്‍ പ്രദേശത്ത് എത്തിയ ചൈനീസ് സൈനികനെ ഉടന്‍ തിരിച്ചയയ്ക്കണമെന്നു ചൈന

അതിര്‍ത്തി കടന്ന് ലഡാക്കിലെ ഇന്ത്യന്‍ പ്രദേശത്ത് എത്തിയ ചൈനീസ് സൈനികനെ ഉടന്‍ തിരിച്ചയയ്ക്കണമെന്നു ചൈന. ഇരുട്ടുകാരണം വഴിതെറ്റിയാണു സൈനികന്‍ ഇന്ത്യന്‍ പ്രദേശത്ത് എത്തിയതെന്നും ചൈനയിലേക്ക് തിരികെ അയയ്ക്കണമെന്നും ചൈന ആവശ്യപ്പെട്ടു. അതിര്‍ത്തി കടന്നു ലഡാക്കിലെ ഇന്ത്യന്‍ പ്രദേശത്ത് എത്തിയ ചൈനീസ് സൈനികനെയാണു സുരക്ഷാസേന പിടികൂടിയത്.
കിഴക്കന്‍ ലഡാക്കിലെ ചുഷൂല്‍ സെക്ടറില്‍ ഗുരുംഗ് ഹില്ലിനു സമീപത്തുനിന്നും ശനിയാഴ്ച പുലര്‍ച്ചെയാണു സൈനികനെ ഇന്ത്യന്‍ സേന പിടികൂടിയത്. വഴിതെറ്റി അബദ്ധത്തില്‍ ഇന്ത്യന്‍ പ്രദേശത്ത് എത്തിച്ചേര്‍ന്നതാകാമെന്നാണു സൂചന. ഇയാളെ മടക്കി അയക്കുമെന്നാണു സൂചന. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നു.
"
https://www.facebook.com/Malayalivartha

























