രാജ്യത്തെ ജനങ്ങളെ ലബോറട്ടറിയിലെ എലികളാക്കി മാറ്റരുത്; കോവിഡ് വാക്സിന്‍ വിതരണത്തിൽ ആശങ്ക പ്രകടിപ്പിച്ച് ഝാര്‍ഖണ്ഡ് ആരോഗ്യമന്ത്രി ബന്ന ഗുപ്ത

രാജ്യത്ത് 16ന് ആരംഭിക്കുന്ന കോവിഡ് വാക്സിന്‍ വിതരണത്തിനെതിരെ ഝാര്‍ഖണ്ഡ് ആരോഗ്യമന്ത്രി ബന്ന ഗുപ്ത. ഏതൊരു വാക്സിനും പ്രയോഗത്തില്‍ കൊണ്ടുവരുന്നതിന് മുമ്ബ് അതിന്‍റെ ആധികാരികത, പ്രസക്തി, പ്രയോജനം എന്നിവ കേന്ദ്ര സര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
വാക്സിനേഷന് ശരിയായ നടപടിക്രമങ്ങള്‍ ആവശ്യമാണ്. രാജ്യത്തെ ജനങ്ങളെ ലബോറട്ടറിയിലെ എലികളാക്കി മാറ്റരുത്. തന്‍റെ അഭിപ്രായം രാഷ്ട്രീയ വിയോജിപ്പല്ലെന്നും പൊതുക്ഷേമവും ദേശീയ ക്ഷേമവും മുന്‍നിര്‍ത്തിയുള്ള എല്ലാ പരിപാടികളിലും കേന്ദ്ര സര്‍ക്കാറിനൊപ്പമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് ആദ്യഘട്ടത്തില്‍ മൂന്ന് കോടി ആരോഗ്യപ്രവര്‍ത്തകര്‍ക്കും കോവിഡ് മുന്‍നിര പോരാളികള്‍ക്കും വാക്സിന്‍ നല്‍കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. അതിനുശേഷം അമ്ബതുവയസ്സിനു മുകളില്‍ പ്രായമുള്ളവരും അമ്ബതു വയസ്സിനു താഴെ പ്രായമുള്ള അസുഖബാധിതരും ഉള്‍പ്പെടുന്ന 27 കോടിയോളം ആളുകള്‍ക്കും വാക്‌സിന്‍ നല്‍കും. ഭാരത് ബയോടെകിന്‍റെ കോവാക്സിന്‍, സെറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിക്കുന്ന കോവിഷീല്‍ഡ് എന്നീ വാക്സിനുകള്‍ക്ക് രാജ്യത്ത് അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയിരുന്നു.
https://www.facebook.com/Malayalivartha

























