ലോകത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ വ്യോമപാത താണ്ടി വനിതകള്‍. ...നാല് വനിതാ പൈലറ്റുമാര്‍ നിയന്ത്രിച്ച വിമാനം ബംഗളൂരുവിലെത്തി, ചരിത്രത്തിന്റെ ഭാഗമായതില്‍ അഭിമാനമുണ്ടെന്ന് വനിതാ പൈലറ്റുമാരെ നയിച്ച സോയ അഗര്‍വാള്‍

ലോകത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ വ്യോമപാത താണ്ടി വനിതകള്‍. ...നാല് വനിതാ പൈലറ്റുമാര്‍ നിയന്ത്രിച്ച വിമാനം ബംഗളൂരുവിലെത്തി, ചരിത്രത്തിന്റെ ഭാഗമായതില്‍ അഭിമാനമുണ്ടെന്ന് വനിതാ പൈലറ്റുമാരെ നയിച്ച സോയ അഗര്‍വാള്‍ .
എയര്‍ ഇന്ത്യയുടെ ബോയിങ് 777 വിമാനം സാന്‍ഫ്രാന്‍സിസ്‌കോയില്‍ നിന്നും 16,000 കി.മീ പിന്നിട്ടാണ് ബംഗളൂരു വിമാനത്താവളത്തില്‍ എത്തിയത്. 17 മണിക്കൂറെടുത്താണ് യാത്ര പൂര്‍ത്തിയാക്കിയത്.വളരെയധികം പരിചയസമ്ബത്തും സാങ്കേതിക വൈദഗ്ദ്ധ്യവും ആവശ്യമുള്ള ഈ ദൗത്യത്തിന് ആദ്യമായാണ് വനിതാ വൈമാനികരുടെ ടീമിനെ എയര്‍ ഇന്ത്യ ചുമതലപ്പെടുത്തുന്നത്. തന്‍മയ് പപഗരി, ആകാംക്ഷ, ശിവാനി മാന്‍ഹാസ് എന്നിവരായിരുന്നു ടീം അംഗങ്ങള്‍.
2013 ല്‍ ബോയിംഗ് പറത്തിയ ഏറ്റവും പ്രായം കുറഞ്ഞ പൈലറ്റായിരുന്നു സോയ. നോര്‍ത്ത് പോളിലേക്ക് വിമാനം പറത്തിയ ആദ്യ വനിത കമാന്‍ഡര്‍ എന്ന പദവിയും ഇതോടെ സോയയ്ക്ക് സ്വന്തമാകും.
https://www.facebook.com/Malayalivartha

























