ഇനി വിമാനത്തിൽനിന്ന് കോവിഡ് പകരില്ല ...ഇനി മുതൽ വിമാനത്തിനകം റോബോട്ട് തൂത്ത് തുടച്ച് വൃത്തിയാക്കി സാനിറ്റൈസ് ചെയ്യും..ഡൽഹി വിമാനത്താവളത്തിൽ എയർഇന്ത്യ എക്സ്പ്രസിന്റെ ബോയിങ് 737–800 വിമാനമാണ് ആദ്യമായി റോബട് അണുമുക്തമാക്കിയത്

ഇന്ത്യയിൽ ആദ്യമായി വിമാനം വൃത്തിയാക്കാൻ റോബോട്ട്. കോവിഡ് പശ്ചാത്തലത്തിൽ എയർ ഇന്ത്യ എക്സ്പ്രസ്സാണ് ഈ നൂതന സാങ്കേതിക വിദ്യ അവതരിപ്പിക്കുന്നത്. ഇനി വിമാനത്തിനകം റോബോട്ട് തൂത്ത് തുടച്ച് വൃത്തിയാക്കി സാനിറ്റൈസ് ചെയ്യും. അണുനശീകരണ പ്രവൃത്തികൾക്ക് റോബോട്ടിക് സംവിധാനം ഉപയോഗിക്കുന്ന രാജ്യത്തെ ആദ്യ വിമാന കമ്പനിയാണ് എയർ ഇന്ത്യ എക്സ്പ്രസെന്നും അധികൃതർ അറിയിച്ചു.
രാജ്യത്ത് കൊറോണ വൈറസ് വ്യാപനം വര്‍ദ്ധിച്ചുവരികയും വിദേശ രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വ്വീസുകള്‍ പുനരാരംഭിക്കുകയും ചെയ്ത സാഹചര്യത്തിലാണ് വിമാനങ്ങള്‍ അണുവിമുക്തമാക്കാനായി റോബോട്ടുകള്‍ നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്. ഇനി മുതൽ വിമാനത്തിനകം റോബോട്ട് തൂത്ത് തുടച്ച് വൃത്തിയാക്കി സാനിറ്റൈസ് ചെയ്യും
രോഗകാരികളായ ബാക്ടീരിയ, വൈറസ് തുടങ്ങിയവയെ നശിപ്പിക്കാൻ ഏറ്റവും ഫലപ്രദമായ മാർഗമാണ് അൾട്രാ വയലറ്റ് സംവിധാനമെന്നും ഇതിന് എൻഎബിഎൽ (നാഷനൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ടെസ്റ്റിങ് ആൻഡ് കാലിബ്രേഷൻ) ലാബിന്റെ അംഗീകാരം ലഭിച്ചിട്ടുണ്ടെന്നും എയർഇന്ത്യ എക്സ്പ്രസ് അധികൃതർ അറിയിച്ചു.
കഴിഞ്ഞ ദിവസം ഡൽഹി വിമാനത്താവളത്തിൽ എയർഇന്ത്യ എക്സ്പ്രസിന്റെ ബോയിങ് 737–800 വിമാനമാണ് ആദ്യമായി റോബട് അണുമുക്തമാക്കിയത്. ഗ്രൗണ്ട് ഹാൻഡ്‌ലിങ് ഏജൻസിയായ എയർഇന്ത്യ സാറ്റ്സിന്റെ സഹകരണത്തോടെയാണ് ശുചീകരണം നടത്തുന്നത്. യുവി ഡിസ് ഇൻഫെക്ഷൻ ലാമ്പിങ് സംവിധാനമാണ് ഉപയോഗിക്കുന്നത്.
യാത്രക്കാരും വിമാനജീവനക്കാരും സ്പർശിക്കാൻ സാധ്യതയുള്ള എല്ലാ ഭാഗങ്ങളും ശുചിയാക്കാനും അണുമുക്തമാക്കാനും യുവി റോബട്ടുകൾക്കു കഴിയുമെന്ന് എയർഇന്ത്യ എക്സ്പ്രസ് അധികൃതർ അവകാശപ്പെട്ടു.
റോബട്ടിന്റെ ഇരുവശത്തുമായി കൈകൾ പോലെ ഘടിപ്പിച്ച ഭാഗത്തെ യുവി ലൈറ്റുകളിലൂടെ സീറ്റുകളും കൈപ്പിടികളും സീലിങ് ഭാഗം, വിൻഡോ പാനലുകൾ, കോക്പീറ്റ് ഇൻസ്ട്രുമെന്റേഷൻ ഏരിയ, സ്വിച്ച് പാനൽ എന്നിവയെല്ലാം ശുചിയാക്കാം. സീറ്റുകൾ, സമീപ ഭാഗങ്ങൾ, എന്നിവയെല്ലാം അണുവിമുക്തമാക്കുന്ന യന്ത്ര കൈകളാണ് റോബോട്ടിനുള്ളത്. മടക്കാനും നിവർത്താനും സാധിക്കുന്ന കൈകൾ ഘടിപ്പിച്ചിരിക്കുന്നതിനാൽ ഏത് കോണിലും എത്തി ശുചീകരണം ചെയ്യാൻ സാധിക്കും.
രാജ്യത്തെ മറ്റു വിമാനത്താവളങ്ങളിലും ഈ സംവിധാനം വ്യാപിപ്പിക്കാനാണ് ആലോചിക്കുന്നതെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ അറിയിച്ചു
https://www.facebook.com/Malayalivartha

























