ഉത്തര്‍പ്രദേശില്‍ ചൈല്‍ഡ് പോണ്‍ റാക്കറ്റിന്റെ ഇരയായത് 70 കുട്ടികള്‍;സി.ബി.ഐ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തു വന്നത്
ഉത്തര്‍പ്രദേശില്‍ ചൈല്‍ഡ് പോണ്‍ റാക്കറ്റിന്റെ ഇരയായത് 70 കുട്ടികള്‍. സി.ബി.ഐ അന്വേഷണത്തിലാണ് യു.പിയിലെ സര്‍ക്കാര്‍ ജൂനിയര്‍ എഞ്ചിനീയറായ രാം ഭവാന്‍ 70 കുട്ടികളെ ലൈംഗികാതിക്രമണത്തിന് ഇരയാക്കുകയും ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റിലൂടെ പ്രചരിപ്പിക്കുകയും ചെയ്തത്.
70 കുട്ടികളും എച്ച്.ഐ.വി ബാധിതരാകാന്‍ സാധ്യതയുണ്ടെന്നന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 4 വയസ്സുള്ള കുട്ടികള്‍ മുതല്‍ 22 വയസ്സ് വരെയുള്ളവര്‍ ചൂഷണത്തിന് ഇരയായിട്ടുണ്ട്.പ്രായപൂര്‍ത്തിയാകാത്തവരെ വര്‍ഷങ്ങളോളം ലൈംഗികമായി പീഡിപ്പിച്ചതിനും ഉള്ളടക്കം ഇന്റര്‍നെറ്റില്‍ വിറ്റതിനും രാം ഭവാനെ നവംബറില്‍ സി.ബി.ഐ അറസ്റ്റ് ചെയ്തിരുന്നു.ലൈംഗികാതിക്രമണത്തിന് ഇരയായ കുട്ടികളില്‍ രാം ഭവന്റെ ബന്ധുക്കളും ഉള്‍പ്പെടുന്നു.
സി.ബി.ഐ അന്വേഷണത്തിലാണ് ഇയാള്‍ കുറ്റം ചെയ്തതായി കണ്ടെത്തിയത്.അതെ സമയം കഴിഞ്ഞ അഞ്ച് മാസത്തിനിടെ 25,000 ത്തിലധികം ചൈൽഡ് പോണോഗ്രഫി ദൃശ്യങ്ങൾ ഇന്ത്യയിലെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ അപ്‌ലോഡ് ചെയ്തതായി യുഎസിലെ നാഷണൽ സെന്റർ ഫോർ മിസ്സിംഗ് ആൻഡ് എക്സ്പ്ലോയിറ്റഡ് ചിൽഡ്രൻ (എൻസിഎംസി). ഇതു സംബന്ധിച്ച വിവരങ്ങൾ നാഷണൽ ക്രൈം റെക്കോർഡ് ബ്യൂറോയ്ക്ക്(എൻസിആർബി) കൈമാറി.കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന വസ്തുകൾ (ചൈൽഡ് അബ്യൂസ് മെറ്റീരിയൽസ്-സിഎസ്‌എഎം) അപ്‌ലോഡുചെയ്യുന്ന കാര്യത്തിൽ ഡൽഹി ഒന്നാം സ്ഥാനത്ത് നിൽക്കുന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നുവെന്ന് ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥൻ ഇന്ത്യൻ എക്‌സ്‌പ്രസിനോട് പറഞ്ഞു. മഹാരാഷ്ട്ര, ഗുജറാത്ത്, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ എന്നിവയാണ് മറ്റ് പ്രധാന സംസ്ഥാനങ്ങൾ.1,700 കേസുകളുടെ വിശദാംശങ്ങൾ എൻസിആർബി സംസ്ഥാനത്തെ സൈബർ യൂണിറ്റിന് കൈമാറിയതായി മഹാരാഷ്ട്രയിലെ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥൻ ഇന്ത്യൻ എക്‌സ്‌പ്രസിനോട് പറഞ്ഞു.
https://www.facebook.com/Malayalivartha

























