ആം ആദ്മി പാര്‍ട്ടി നേതാവ് സോംനാഥ് ഭാരതിയുടെ ദേഹത്ത് മഷിയൊഴിച്ചു; അക്രമിയെ പോലീസ് കസ്റ്റഡിയിൽ എടുത്തു; പ്രതിഷേധവുമായി ആം ആദ്‌മി നേതാക്കളും പ്രവര്‍ത്തകരും

ആം ആദ്മി പാര്‍ട്ടി നേതാവ് സോംനാഥ് ഭാരതിയുടെ ദേഹത്ത് മഷിയൊഴിച്ചു. ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ വച്ചാണ് സംഭവം. പൊലീസ് ഉദ്യോഗസ്ഥരോട് സംസാരിക്കുമ്ബോഴായിരുന്നു ആക്രമണം. അമേഠിയിലേയും റായ്ബറേലിയിലും സ്‌കൂളുകളിലും ആശുപത്രികളിലും സന്ദര്‍ശനം നടത്തുകയായിരുന്നു അദ്ദേഹം.
സോംനാഥ് ഭാരതിയുടെ ദേഹത്ത് മഷിയൊഴിച്ചയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വിമര്‍ശിച്ച് സംസാരിക്കുമ്ബോഴാണ് അദ്ദേഹത്തിന് നേരെ മഷി ഒഴിച്ചതെന്ന് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് ആം ആദ്‌മി നേതാക്കളും പ്രവര്‍ത്തകരും രംഗത്തെത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha

























