ഓക്‌സ്ഫഡ് വാക്‌സീന്‍ ഒരു ഡോസ് 200 രൂപ; കേന്ദ്ര സര്‍ക്കാര്‍ സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യക്ക് ഓര്‍ഡല്‍ നല്‍കി; ജനുവരി 16 മുതല്‍ രാജ്യത്ത് കോവിഡ് വാക്‌സീന്‍ കുത്തിവയ്പ്പ്; തുടക്കത്തില്‍ 11 ദശലക്ഷം വാക്‌സീന്‍ നല്‍കും

കോവിഡിനെതിരായ ഓക്‌സ്ഫഡ് വാക്‌സീന്‍ ഒരു ഡോസിന് 200 രൂപ വില വരുമെന്നു റിപ്പോര്‍ട്ട്. കേന്ദ്രസര്‍ക്കാര്‍ ഇന്ന് തന്നെ വാക്‌സീനു വേണ്ടി ഓര്‍ഡര്‍ നല്‍കുമെന്ന് സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. കോവിഷീല്‍ഡ് വാക്‌സീനുകള്‍ വാങ്ങുന്നതിനുള്ള ഓര്‍ഡര്‍ തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ കേന്ദ്രസര്‍ക്കാരില്‍നിന്നു ലഭിക്കുമെന്നും വിവരമുണ്ട്. എല്ലാ ആഴ്ചകളിലും ദശലക്ഷക്കണക്കിന് ഡോസ് വാക്‌സീനുകളായിരിക്കും വിതരണം ചെയ്യുക. തുടക്കത്തില്‍ 11 ദശലക്ഷം വാക്‌സീന്‍ ആയിരിക്കും നല്‍കുക.
ജനുവരി 16 മുതല്‍ രാജ്യത്ത് കോവിഡ് വാക്‌സീന്‍ കുത്തിവയ്പ്പ് തുടങ്ങാനിരിക്കുകയാണ്. ലോകത്തെ തന്നെ ഏറ്റവും ബൃഹത്തായ വാക്‌സീന്‍ വിതരണ പദ്ധതി നടക്കാന്‍ പോകുന്നു. ലോകം തന്നെ ഇന്ത്യയെ ഉറ്റുനോക്കുകയാണ് വാക്‌സീന്‍ വിതരണത്തില്‍. കൊവിഡ് ബാധിച്ച് രാജ്യത്ത് ഇതുവരെ ഒന്നരലക്ഷത്തോളം പേരാണ് മരിച്ചത്. ഒരു കോടിയോളം പേര്‍ക്ക് രോഗം കണ്ടെത്തി. രോഗവ്യാപനം ഫലപ്രദമായി തടയാന്‍ എത്രയും പെട്ടെന്ന് വാക്‌സീന്‍ വിതരണം നടത്തുക തന്നെയാണ് പോംവഴിയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം തീരുമാനിക്കുകയായിരുന്നു.
ഓക്‌സ്ഫഡ് സര്‍വകലാശാലയും ആസ്ട്രാസെനകയും ചേര്‍ന്ന് വികസിപ്പിച്ച്, പുനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിച്ച കൊവിഷീല്‍ഡ് വാക്‌സിനും ഭാരത് ബയോടെക്കിന്റെ കൊവാക്‌സിനുമാണ് വിതരണം ചെയ്യുക. മകരസംക്രാന്തി, ലോഹ്‌രി, പൊങ്കല്‍, മാഖ് ബിഹു എന്നീ ആഘോഷങ്ങള്‍ വരാനിരിക്കുന്ന പശ്ചാത്തലത്തില്‍ ജനുവരി 16 മുതല്‍ത്തന്നെ വാക്‌സിന്‍ വിതരണം തുടങ്ങാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
വാക്‌സീന്‍ വിതരണത്തില്‍ പ്രഥമപരിഗണന 3 കോടിയോളം വരുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ്. ഇവര്‍ പ്രത്യേകം റജിസ്റ്റര്‍ ചെയ്യേണ്ടതില്ല. ഇവരുടെ വിവരങ്ങള്‍ നേരത്തേതന്നെ കോവിന്‍ എന്ന ആപ്ലിക്കേഷനിലേക്ക് വിവിധ സംസ്ഥാനങ്ങളിലെ ആരോഗ്യവകുപ്പുകള്‍ അപ്‌ലോഡ് ചെയ്തിട്ടുള്ളതാണ്. വാക്‌സീന്‍ സ്റ്റോക്കുകളെക്കുറിച്ചും, എത്ര പേര്‍ ഇതുവരെ വാക്‌സീന്‍ സ്വീകരിച്ചു എന്നതിനെക്കുറിച്ചും തത്സമയം, റിയല്‍ടൈമായി, വിവരങ്ങള്‍ നല്‍കാന്‍ ഈ കോവിന്‍ ആപ്ലിക്കേഷന് കഴിയും.
ആരോഗ്യപ്രവര്‍ത്തകര്‍ കഴിഞ്ഞാല്‍ പിന്നെ പരിഗണിക്കുന്നത് 50 വയസ്സിന് മുകളിലുള്ളവരെയാണ്. അമ്പത് വയസ്സിന് താഴെയുള്ള, മരണകാരണമായേക്കാവുന്ന രോഗങ്ങളുള്ള, അവശതകളുള്ള, ശാരീരികവിഷമതകളുള്ള, പ്രത്യേകപരിചരണം ആവശ്യമുള്ളവരെയും ഇക്കൂട്ടത്തില്‍ പരിഗണിക്കും. രാജ്യത്തെമ്പാടുമായി ഏതാണ്ട് 27 കോടിയോളം ആളുകള്‍ ഇങ്ങനെയുണ്ട് എന്നാണ് കണക്കുകൂട്ടല്‍. വാക്‌സീന്‍ വിതരണം ചെയ്യേണ്ട എല്ലാവരും കോവിന്‍ ആപ്ലിക്കേഷനില്‍ റജിസ്റ്റര്‍ ചെയ്യണമെന്നത് നിര്‍ബന്ധമാണ്. അതിനാല്‍, ഏറ്റവും പുതിയ വോട്ടര്‍പട്ടിക നോക്കിയാണ് 50 വയസ്സിന് മുകളില്‍ ഉള്ളവരെ കണ്ടെത്തുന്നതും വാക്‌സീന്‍ വിതരണത്തില്‍ മുന്‍ഗണനാക്രമം നിശ്ചയിക്കുന്നതും.
https://www.facebook.com/Malayalivartha

























