കൊവിഷീല്‍ഡ് വാക്‌സിനായി പര്‍ചേസ് ഓര്‍ഡര്‍ നല്‍കി കേന്ദ്രം; ഒരു ഡോസിന് 200 രൂപ നിരക്കില്‍ വാക്‌സിന്‍ ലഭ്യമാക്കാനാണ് പദ്ധതി

കൊവിഡ് പ്രതിരോധത്തിനുളള കൊവിഷീല്‍ഡ് വാക്‌സിനായി കേന്ദ്ര സര്‍ക്കാരില്‍ നിന്ന് പര്‍ച്ചേസ് ഓര്‍ഡര്‍ ലഭിച്ചതായി സെറം ഇന്‍സ്റ്റിറ്റിയൂട്ട് അധികൃതര്‍ സ്ഥിരീകരിച്ചു. ഇന്ന് രാത്രിയോടെതന്നെ ഓര്‍ഡറനുസരിച്ച് നല്‍കിത്തുടങ്ങുമെന്ന് സെറം അധികൃതര്‍ അറിയിച്ചു. കൂടുതല്‍ വാക്‌സിനുകള്‍ക്ക് ഓര്‍ഡര്‍ നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി അറിയിച്ചു. മുഖ്യമന്ത്രിമാരുമായുളള യോഗത്തിലാണ് മോഡി ഇക്കാര്യം പറഞ്ഞത്. ആരോഗ്യപ്രവര്‍ത്തകരില്‍ സ്വകാര്യമേഖലയിലുളളവര്‍ക്കും ആദ്യഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുമെന്നും ആദ്യഘട്ടത്തില്‍ മൂന്ന് കോടി പേര്‍ക്കാണ് കൊവിഡ് പ്രതിരോധ വാക്‌സിന്‍ നല്‍കുകയെന്നും സിറം ഇന്‍സ്റ്റിറ്റിയൂട്ടിന് ഒരുകോടി ഡോസ് വാക്‌സിനുകള്‍ക്ക് ഓര്‍ഡര്‍ നല്‍കിയതായും പ്രധാനമന്ത്രി പറഞ്ഞു. ഒരു ഡോസിന് 200 രൂപ നിരക്കില്‍ വാക്‌സിന്‍ ലഭ്യമാക്കാനാണ് പദ്ധതി. അതേസമയം ആരോഗ്യ പ്രവര്‍ത്തകര്‍, പൊലീസ്, ശുചീകരണ തൊഴിലാളികള്‍ എന്നിവര്‍ക്കും അന്‍പത് വയസിന് മുകളിലുളള ജീവിതശൈലി രോഗമുളളവര്‍, അന്‍പത് വയസില്‍ താഴെയുളള ഗുരുതര രോഗമുളളവര്‍ എന്നിവര്‍ക്കാണ് വാക്‌സിന്‍ വിതരണത്തില്‍ മുന്‍ഗണന. വാക്‌സിന്‍ വിതരണ ചെലവ് നേരിടാന്‍ കൊവിഡ് സെസിനായി കേന്ദ്രം ആലോചിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha

























