മൂന്നു കോടി ആളുകള്‍ക്കുള്ള വാക്സീന്‍ ചെലവ് കേന്ദ്ര സര്‍ക്കാര്‍ വഹിക്കും; കൂടുതല്‍ കമ്പനികളുടെ കോവിഡ് വാക്സീനുകള്‍ക്ക് രാജ്യത്ത് ഉടന്‍ അനുമതി നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൂടുതല്‍ കമ്പനികളുടെ കോവിഡ് വാക്സീനുകള്‍ക്ക് രാജ്യത്ത് ഉടന്‍ അനുമതി നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുഖ്യമന്ത്രിമാരുടെ യോഗത്തിലാണ് നാല് വാക്സിനുകള്‍ക്ക് ഉടന്‍ അനുമതി നല്‍കും എന്ന വിവരം പ്രധാനമന്ത്രി അറിയിച്ചത്.
ആദ്യഘട്ടത്തില്‍ തന്നെ സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തരേയും കോവിഡ് പോരാളികളേയും മുന്‍ഗണനാ പട്ടികയി ഉള്‍പ്പെടുത്തി വാക്സീന്‍ നല്‍കും. രണ്ടാം ഘട്ടത്തില്‍, 50 വയസ്സിന് മുകളിലുള്ളവര്‍ക്കും 50 വയസ്സിന് താഴെയുള്ള രോഗാവസ്ഥയിലുള്ളവര്‍ക്കും കുത്തിവെപ്പ് നല്‍കും. അടുത്ത കുറച്ച് മാസങ്ങളില്‍ 30 കോടി ആളുകള്‍ക്ക് പ്രതിരോധ കുത്തിവെപ്പ് നല്‍കാന്‍ ലക്ഷ്യമിടുന്നുവെന്നും പ്രധാനമന്ത്രി യോഗത്തില്‍ വ്യക്തമാക്കി.
മൂന്നു കോടി ആളുകള്‍ക്കാണ് ആദ്യഘട്ടത്തില്‍ വാക്സീന്‍ നല്‍കുന്നത്. വാക്സിന്‍പുര്‍ണ്ണമായും സൗജന്യമാണെന്നും മൂന്നു കോടി ആളുകള്‍ക്കുള്ള വാക്സീന്‍ ചെലവ് കേന്ദ്ര സര്‍ക്കാര്‍ വഹിക്കുമെന്നും പ്രധാനമന്ത്രി യോഗത്തില്‍ പറഞ്ഞു. എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും ശാസ്ത്രീയമായ നടപടിക്രമങ്ങളും പാലിച്ചാണ് രണ്ട് വാക്സിനുകള്‍ക്ക് അംഗീകാരം നല്‍കിയത്. കോവിഷീല്‍ഡ് വാക്സീന്‍ നല്‍കാന്‍ സീറം ഇന്‍സ്റ്റിറ്റ്യൂട്ടിന് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. എല്ലാവരും ശാസ്ത്രരംഗത്തെ വിദഗ്ധരുടെ തീരുമാനങ്ങള്‍ വിശ്വാസത്തിലെടുക്കണം എന്നും പ്രധാനമന്ത്രി യോഗത്തില്‍ ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha

























