കേന്ദ്ര മന്ത്രി ശ്രീപദ് നായിക്ക് സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടു; അപകടത്തില്‍ ഭാര്യയും പേഴ്‌സണല്‍ സ്റ്റാഫും മരിച്ചതായി റിപ്പോർട്ട്; മന്ത്രിയുടെ നില ഗുരുതരം

കേന്ദ്ര ആയുഷ് മന്ത്രി ശ്രീപദ് നായിക്കിന് വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റു. അപകടത്തില്‍ ഭാര്യയും പേഴ്‌സണല്‍ സ്റ്റാഫും മരിച്ചതായി ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഗുരുതരപരിക്കേറ്റ ശ്രീപദ് നായിക്കിനെ വിദഗ്ദ്ധ ചികിത്സയ്ക്കായി ഗോവയിലെ ആശുപത്രിയിലേക്ക് മാറ്റിയതായാണ് പുറത്തുവരുന്ന വിവരം.ഉത്തരകന്നഡയിലെ അങ്കോളയില്‍ വച്ചാണ് അപകടം സംഭവിച്ചത്.
https://www.facebook.com/Malayalivartha

























