തമിഴ്‌നാട്ടില്‍ സ്‌കൂളുകള്‍ തുറക്കുന്നു... പത്തു മുതല്‍ പന്ത്രണ്ടു വരെയുള്ള ക്ലാസുകള്‍ ആദ്യം തുറക്കാനാണ് തമിഴ്‌നാട് സര്‍ക്കാറിന്റെ തീരുമാനം.... ഒരു ക്ലാസില്‍ പരമാവധി 25 വിദ്യാര്‍ഥികളായി ക്രമപ്പെടുത്തും

കോവിഡ് മഹാമാരിയില്‍ തമിഴ്‌നാട്ടില്‍ പൂട്ടിയ സ്‌കൂളുകള്‍ തുറക്കുന്നു. പത്തു മുതല്‍ പന്ത്രണ്ടു വരെയുള്ള ക്ലാസുകള്‍ ആദ്യം തുറക്കാനാണ് തമിഴ്‌നാട് സര്‍ക്കാറിന്റെ തീരുമാനം. ജനുവരി 19 മുതലാണ് സ്‌കൂളുകള്‍ തുറക്കുക.
കോവിഡ് നിയന്ത്രണങ്ങളോടെ ഒരു ക്ലാസില്‍ പരമാവധി 25 വിദ്യാര്‍ഥികളായി ക്രമപ്പെടുത്തും. മാസ്‌ക് , സാനിറ്റൈസര്‍ തുടങ്ങിയ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചായിരിക്കും സ്‌കൂളുകള്‍ തുറക്കുന്നത്. സ്‌കൂളുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് വിദഗ്ധ സമിതിയില്‍ നിന്ന് സര്‍ക്കാര്‍ അഭിപ്രായങ്ങള്‍ സ്വീകരിച്ചിരുന്നു.
https://www.facebook.com/Malayalivartha

























