കിഴക്കന്‍ ലഡാക്കില്‍ നിന്ന് 10,000 സൈനികരെ ചൈന പിന്‍വലിച്ചു ..പിന്മാറ്റത്തിന് കാരണം ശൈത്യമോ അതോ സൈനിക തന്ത്രമോ ? ജാഗ്രതയോടെ ഇന്ത്യ

കിഴക്കന്‍ ലഡാക്കിലെ ഇന്ത്യ ചൈന അതിര്‍ത്തിയില്‍നിന്ന് 10,000ത്തോളം സൈനികരെ ചൈന പിന്‍വലിച്ചു . കിഴക്കൻ ലഡാക്കിലെ നിയന്ത്രണ രേഖക്കടുത്തുള്ള ആഴമേറിയ പ്രദേശങ്ങളിൽ നിന്ന് പതിനായിരത്തോളം സൈനികരെ ചൈനീസ് സൈന്യം തിരിച്ചയച്ചിട്ടുള്ളത്. എന്നിരുന്നാലും, മുൻനിര പ്രദേശങ്ങളിലെ വിന്യാസം അതേപടി തുടരുകയാണ്, ഒപ്പം ഇരുവശത്തുനിന്നുമുള്ള സൈനികർ ആ മേഖലയിലെ പല സ്ഥലങ്ങളിലും ഇന്ത്യൻ സൈന്യങ്ങൾക്ക് അടുത്തേക്ക് നീങ്ങിയിട്ടുണ്ട്.
ചൈനയുടെ പരമ്പരാഗത പരിശീലനത്തിനായാണ് സൈനികരെ മാറ്റിയതെന്ന് സര്‍ക്കാര്‍ വക്താക്കള്‍ വാര്‍ത്താ ഏജന്‍സിയോാട് പറഞ്ഞു. ഇന്ത്യ ചൈന അതിർത്തിയായ ലൈൻ ഓഫ് ആകച്വൽ കൺട്രോളിന് അപ്പുറത്തും ഇപ്പുറത്തുമായി 150 കിലോമീറ്റർ പരിധിയിലാണ് ചൈനീസ് പരമ്പരാഗത പരിശീലന മേഖലകൾ. കഴിഞ്ഞ വർഷം ഏപ്രിൽ-മെയ് മുതൽ ചൈന ഈ മേഖലയിൽ സൈനികരെ വിന്യസിച്ചതാണ്. ഇത് പിന്നീട് ഇരു സൈന്യങ്ങളും തമ്മിലുള്ള സംഘർഷങ്ങളിലേക്കും എത്തിയിരുന്നു. എന്നാൽ സൈനികരിൽ വലിയൊരു ശതാനം പേരെയും തിരിച്ചയച്ചെങ്കിലും ഇന്ത്യൻ അതിർത്തിയോട് ചേർന്ന് വിന്യസിക്കുന്നതിനായി ചൈനീസ് സൈന്യം എത്തിച്ചിട്ടുള്ള കനത്ത ആയുധങ്ങളെല്ലാം ഈ പ്രദേശത്ത് തുടരുകയാണെന്നും സൈനിക വൃത്തങ്ങൾ അറിയിച്ചു.
അതേസമയം ആഴം കൂടിയ പ്രദേശങ്ങളില്‍ കടുത്ത തണുപ്പായിതിനാല്‍ ഇത്രയധികം സൈനീകരെ ഇവിടെ വിന്യസിക്കാന്‍ ബുദ്ധിമുട്ടുള്ളതിനാലാണ് ഇവിടങ്ങളില്‍ നിന്നും സൈനികരെ പിന്‍വലിച്ചതെന്നും അടുത്ത ഫെബ്രുവരി മാര്‍ച്ച് മാസമാകുമ്പോഴേക്കും തണുപ്പ് മാറിക്കഴിഞ്ഞ് ഇവരെ തിരിച്ചെത്തിക്കാന്‍ സാധ്യതയുണ്ടെന്നും അന്താരാഷ്ട്ര വൃത്തങ്ങള്‍ പറയുന്നു.
2020 ഏപ്രിൽ-മെയ് കാലയളവു മുതൽ ചൈനീസ് സൈന്യം കിഴക്കൻ ലഡാക്ക് സെക്ടറിൽ ഇന്ത്യൻ അതിർത്തിക്ക് എതിർവശത്തായി 50,000 സൈനികരെയാണ് വിന്യസിച്ചത്. തുടര്‍ച്ചയായ പ്രകോപനങ്ങളും ഇവിടങ്ങളില്‍ നിന്നുമുണ്ടായിരുന്നു. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിക്കുകയും വലയൊരളവില്‍ ഇവിടെ സൈനിക വിന്യാസം നടത്തുകയും ചെയ്തിരുന്നു.
അതിർത്തിയിൽ പാൻഗോങ് സോ തടാകത്തിന് ചുറ്റുമായി ഇന്ത്യ റോഡ് നിർമിക്കാൻ ആരംഭിച്ചത് മുതലാണ് ഇന്ത്യ- ചൈന യുദ്ധത്തിന് ശേഷം ചൈനയുടെ ഭാഗത്തുനിന്നുള്ള പ്രകോപനം രുക്ഷമായിത്തിരുന്നത്. ഇതോടെ ഇരു രാജ്യങ്ങളും തമ്മിൽ സൈന്യങ്ങളെ പിൻവലിക്കുന്നത് സംബന്ധിച്ച് നിരവധി തവണ ചർച്ചകളും നടത്തിയിരുന്നു.
https://www.facebook.com/Malayalivartha

























