ഓടുന്ന ബസില്‍ പീഡനം...ബസിലെ ക്ലീനര്‍ തന്നെ ഭീഷണിപ്പെടുത്തി രണ്ടു തവണ ബലാത്സംഗം ചെയ്തതായി 21-കാരിയായ യുവതിയുടെ പരാതി

ഓടുന്ന ബസില്‍ യുവതിയെ ബലാത്സംഗത്തിന് ഇരയാക്കിയതായി പരാതി. നാഗ്പൂരില്‍ നിന്നു പൂനയിലേക്കു പോയ സ്വകാര്യ ആഡംബര ബസില്‍ പീഡനം നടന്നെന്നാണു പൂന സ്വദേശിനിയായ 21-കാരിയുടെ പരാതി.
ബസിലെ ക്ലീനര്‍ ആണ് യുവതിയെ പീഡിപ്പിച്ചത് . തന്നെ ഭീഷണിപ്പെടുത്തി രണ്ടു തവണ ബലാത്സംഗം ചെയ്തതായാണ് യുവതിയുടെ പരാതിയില്‍ പറയുന്നത് .
വാഷിം ജില്ലയിലാണു സംഭവം നടന്നത്. ഇതേതുടര്‍ന്നു പൂനയിലെ രഞ്ജന്‍ഗാവ് പോലീസ് സ്റ്റേഷനില്‍ യുവതി നല്‍കിയ പരാതി മലേഗാവ് പോലീസ് സ്റ്റേഷനിലേക്കു കൈമാറുകയായിരുന്നു.
സംഭവത്തില്‍ ക്ലീനറെ പ്രതിയാക്കി എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha

























