കോടതി നിയോഗിച്ച സമിതിയുടെ ഉദ്ദേശം വ്യക്തമല്ല; സുപ്രിംകോടതി നിയോഗിച്ച സമിതിയില്‍ തൃപ്തിയില്ലെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി

കാര്‍ഷിക നിയമങ്ങള്‍ പഠിക്കാന്‍ സുപ്രിംകോടതി നിയോഗിച്ച സമിതിയില്‍ തൃപ്തിയില്ലെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. നിയമങ്ങള്‍ പൂര്‍ണമായി പിന്‍വലിക്കണമെന്നതാണ് കര്‍ഷകര്‍ ഉന്നയിക്കുന്ന ആവശ്യം. നിയമങ്ങള്‍ പാസാക്കിയ പാര്‍ലമെന്റ് തന്നെ ഇക്കാര്യത്തില്‍ തീരുമാനമെടുക്കണമെന്നും യെച്ചൂരി പറഞ്ഞു.
കേന്ദ്രസര്‍ക്കാര്‍ ആദ്യം കര്‍ഷകരുമായി ചര്‍ച്ച നടത്തണം. അതില്‍നിന്നുള്ള നിര്‍ദേശങ്ങള്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കണം. കോടതി നിയോഗിച്ച സമിതിയുടെ ഉദ്ദേശം വ്യക്തമല്ല. സ്വാമിനാഥന്‍ കമീഷന്റെ നിര്‍ദേശങ്ങള്‍ ഇപ്പോഴും പാലിച്ചിട്ടില്ല. നിലവിലെ നിയമം പാര്‍ലമെന്റ് പിന്‍വലിക്കണമെന്നും യെച്ചൂരി പ്രതികരിച്ചു.
കാര്‍ഷിക നിയമങ്ങള്‍ സ്റ്റേ ചെയ്ത് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. നിയമങ്ങള്‍ പഠിക്കാന്‍ വിദഗ്ധ സമിതിയെയും നിയോഗിച്ചു. എന്നാല്‍ സമിതിയുമായി സഹകരിക്കില്ലെന്നും സമിതിയിലുള്ളവര്‍ നിയമത്തെ അനുകൂലിക്കുന്നവരെന്നും കര്‍ഷക സംഘടനകള്‍ വ്യക്തമാക്കി. നിയമങ്ങള്‍ പിന്‍വലിക്കുന്നത് വരെ സമരം തുടരുമെന്നും നേതാക്കള്‍ അറിയിച്ചു.
https://www.facebook.com/Malayalivartha

























