പീഡനകേസില്‍ വിചാരണ നീട്ടണമെന്ന് ആവശ്യപ്പെട്ട് ബിനോയ് കോടിയേരി കോടതിയില്‍

ദുബൈയിലായതിനാല്‍ 21ന് വിചാരണക്ക് ഹാജരാകാനില്ലെന്നും വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ വിചാരണ നീട്ടിവെക്കണമെന്നാവശ്യപ്പെട്ട് ബിനോയ് കോടിയേരി. ഫെബ്രുവരി അവസാനത്തേക്ക് മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് ദിന്‍ദോഷി സെസന്‍സ് കോടതിയില്‍ ഹരജിനല്‍കിയത്. ബിനോയിയുടെ ഹരജിയില്‍ രേഖാമൂലം മറുപടി നല്‍കാന്‍ പരാതിക്കാരിയായ ബിഹാര്‍ സ്വദേശിക്കും പൊലിസിനും സാവകാശം നല്‍കിയ കോടതി വാദം കേള്‍ക്കുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റി.
ഡിസംബര്‍ 15 നാണ് ബിനോയിക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്. 21ന് വിചാരണ തുടങ്ങാനിരിക്കുകയായിരുന്നു. നിലവില്‍ ബിനോയ് ജാമ്യത്തിലാണ്. വിചാരണ നീട്ടണമെന്ന ബിനോയിയുടെ ഹരജിയുടെ പകര്‍പ്പ് ചൊവ്വാഴ്ചയാണ് പരാതിക്കാരിയുടെ അഭിഭാഷകന് ലഭിച്ചത്. വിചാരണ നടപടികള്‍ നീട്ടികൊണ്ട് പോകാനുള്ള നീക്കമാണെന്നും ഹരജിയെ എതിര്‍ക്കുമെന്നും പരാതിക്കാരിയുടെ അഭിഭാഷകന്‍ അബ്ബാസ് മുഖ്തിയാര്‍ പറഞ്ഞു. തന്റെ മകന് നീതി ലഭിക്കാനാണ് നിയമ പോരാട്ടമെന്ന് കോടതിയില്‍ എത്തിയ പരാതിക്കാരിയും പറഞ്ഞു. വിചാരണ തുടങ്ങിയാല്‍ പരാതിക്കാരിയുടെ മകന്റെ പിതൃത്വവുമായി ബന്ധപ്പെട്ട ഡി.എന്‍.എ പരിശോധന റിപ്പോര്‍ട്ട് വിഷയം ഉന്നയിക്കുമെന്ന് യുവതിയുടെ അഭിഭാഷകന്‍ വ്യതമാക്കി. ബോംെമ്ബ ഹൈകോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് ബിനോയ് ഡി.എന്‍.എ പരിശോധനക്ക് വിധേയനായത്. റിപ്പോര്‍ട്ട് സീല്‍ചെയ്ത് ഹൈകോടതി രജിസ്ട്രാര്‍ക്ക് മുമ്ബാകെ സമര്‍പ്പിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha

























