സഹോദരനെ കൊലപ്പെടുത്തിയ ആളെ ഹണി ട്രാപ്പിലൂടെ കുടുക്കി സഹോദരി... പിന്നെ സംഭവിച്ചത്?

ഗ്രൂപ്പ് തര്‍ക്കത്തിനിടെ സഹോദരനെ കൊലപ്പെടുത്തിയ ആളെ ഹണി ട്രാപ്പില്‍ കുടുക്കി കൊലപ്പെടുത്താന്‍ ശ്രമിച്ച സഹോദരി അറസ്റ്റിലായി. മുംബൈയിലാണ് സംഭവം നടന്നത്. സുഹൃത്തുക്കളുടെ സഹായത്തോടെയാണ് സഹോദന്റെ ഘാതകനെ ഹണി ട്രാപ്പില്‍ കുടുക്കി വകവരുത്താനായി വനത്തിലേക്ക് പോകുന്നതിനിടെയാണ് യുവതി പോലീസിന്റെ പിടിയിലാകുന്നത്. ദാഹിസര്‍ ചെക്ക് നാക്കയില്‍ വെച്ചാണ് യുവതിയെയും ഇവരെ സഹായിക്കാനെത്തിയ സംഘത്തെയും പൊലീസ് പിടികൂടിയത്.സുഹൃത്തുക്കളുടെ സഹായത്തോടെയായിരുന്നു യുവതി കൊലപാതകം പ്ലാന്‍ ചെയ്തത്. കഴിഞ്ഞ ജൂണില്‍ മുംബൈയിലെ മാലദ് പ്രദേശത്ത് വച്ച് പാര്‍ക്കിംഗിനെച്ചൊല്ലി രണ്ട് ഗ്രൂപ്പുകള്‍ തമ്മില്‍ തര്‍ക്കമുണ്ടാകുകയും പിന്നീട് ഇത് ഏറ്റുമുട്ടലില്‍ കലാശിക്കുകയും ചെയ്തിരുന്നു. ഈ തര്‍ക്കത്തിനിടെ മുഹമ്മദ് സാദിഖ് എന്നയാള്‍ അല്‍താഫ് ഷെയ്ക്ക് എന്നയാളെ കൊലപ്പെടുത്തിയിരുന്നു. കൊലപാതകത്തിന് ശേഷം സാദിഖ് ഡല്‍ഹിയിലേക്ക് കടക്കുകയും ചെയ്തു.എന്നാല്‍ സഹോദരനായ അല്‍താഫിന്റെ കൊലപാതകത്തില്‍ പ്രതികാരം വീട്ടാനുള്ള ഉറച്ച തീരുമാനത്തിലായിരുന്നു സഹോദരി യാസ്മിന്‍. അല്‍താഫിന്റെ സുഹൃത്തുക്കളായ ഫാറൂഖ് ഷെയ്ക്ക് (20), ഒവെയ്‌സ് ഷെയ്ക്ക് (18), മണിസ് സയ്യിദ് (20), ജാക്കിര്‍ ഖാന്‍ (32), സത്യം പാണ്ഡെ (23) എന്നിവരുടെ സഹായത്തോടെയാണ് സാദിഖിനെ കൊല്ലാന്‍ അവര്‍ തീരുമാനിച്ചത്.ഇതിനായി കൊലപാതകം നടന്ന് ഒരു മാസത്തിന് ശേഷം യാസ്മിനും അല്‍താഫിന്റെ സുഹൃത്തും മാല്‍വാനിയില്‍ വച്ച് സാദിഖിനെ വധിക്കാനുള്ള ഗൂഢാലോചന നടത്തി. ആദ്യം സാദിക്കിനെ ഹണിട്രാപ്പില്‍ കുടുക്കാന്‍ അവര്‍ തീരുമാനിച്ചു.
ഇതിനായി യാസ്മിന്‍ ഒരു വ്യാജ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് ഉണ്ടാക്കി സാദിഖുമായി ചാറ്റ് ചെയ്യാന്‍ തുടങ്ങി. തുടര്‍ന്ന് സാദിഖിനെ പ്രണയത്തില്‍ കുടുക്കുകയും ചെയ്തു.കഴിഞ്ഞയാഴ്ച സാദിഖ് യാസ്മിനെ കാണാന്‍ മുംബൈയിലെത്തി. ശനിയാഴ്ച യാസ്മിന്‍ ആരേയിലെ ഛോട്ടാ കശ്മീര്‍ പ്രദേശത്തേക്ക് സാദിഖിനെ വിളിച്ചുവരുത്തുകയായിരുന്നു. സാദിഖ് സ്ഥലത്തെത്തിയപ്പോള്‍, യാസ്മിനുപകരം അവിടെയുണ്ടായിരുന്നത് അല്‍താഫിന്റെ അഞ്ച് സുഹൃത്തുക്കളായിരുന്നു. സമീപത്ത് പാര്‍ക്കു ചെയ്തിരുന്ന ആംബുലന്‍സില്‍ കാത്തിരുന്ന സംഘം സാദിഖിനെ വളയുകയും ആംബുലന്‍സില്‍ പിടിച്ചുകയറ്റുകയും ചെയ്തു.അതിനുശേഷം ആളൊഴിഞ്ഞ കെട്ടിടത്തിലെത്തിച്ച് തടവില്‍ പാര്‍പ്പിച്ചു. അവിടെവെച്ച് ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തിരുന്നു.തുടര്‍ന്ന് കൊലപ്പെടുത്താനായി തൊട്ടടുത്ത വനപ്രദേശത്ത് എത്തിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സംഘം പോലീസിന്റെ പിടിയിലായത്.
https://www.facebook.com/Malayalivartha

























