വെറും 12 രൂപ അടച്ചാൽ രണ്ടു ലക്ഷം രൂപ നഷ്ടപരിഹാരം ..പ്രധാനമന്ത്രിയുടെ സുരക്ഷ ഭീമ യോജന പദ്ധതി

പ്രതിമാസം കുറഞ്ഞ പ്രീമിയത്തിൽ രാജ്യത്തെ ജനങ്ങൾക്ക് ലൈഫ് ഇൻഷുറൻസ് പരിരക്ഷ ഏര്‍പ്പെടുത്തുന്ന പദ്ധതിയാണിത്. രണ്ടു ലക്ഷം രൂപയുടെ ഇൻഷുറൻസ് ആണ് പദ്ധതിയ്ക്ക് കീഴിൽ ലഭിയ്ക്കുന്നത്. വ്യക്തിഗത അപകട ഇന്‍ഷുറന്‍സ് പോളിസിയാണ് പ്രധാനമന്ത്രി സുരക്ഷ ബീമ യോജന. ഇന്‍ഷുറന്‍സ് മേഖലയില്‍ വരുന്ന സാമൂഹ്യ സുരക്ഷ പദ്ധതിയില്‍ അംഗമാകാന്‍ വെറും 12 രൂപ അടച്ചാല്‍ മതി. പ്രധാനമന്ത്രി സുരക്ഷാ ബീമ യോജനയുടെ നേട്ടങ്ങള്‍ എന്തൊക്കെയാണെന്ന് അറിയാം.
പദ്ധതി പ്രകാരം അപകടമരണം സംഭവിച്ചാൽ രണ്ടു ലക്ഷം രൂപയുടെ പരിരക്ഷ ലഭിയ്ക്കും. സ്ഥിരമായി അംഗവൈകല്യം ലഭിച്ചാൽ ഒരു ലക്ഷം രൂപയാണ് ലഭിയ്ക്കുക. സാധാരണക്കാരായ ഡ്രൈവര്‍മാര്‍ക്കും സെക്യൂരിറ്റി ഗാര്‍ഡ്മാര്‍ക്കും തുടങ്ങി അപകടം പതിയിരിക്കുന്ന തരത്തിലുള്ള തൊഴിലുകള്‍ ചെയ്യുന്നവരെ ഉദ്ദേശിച്ചുള്ളതാണ് ഈ പദ്ധതി.. പ്രതിവര്‍ഷം 12 രൂപ മാത്രം അടച്ചാല്‍ മതി എന്നതിനാൽ ഈ ഇൻഷുറൻസ് പദ്ധതിയിൽ സാമ്പത്തിക ബാധ്യതകൾ ഉള്ളവര്‍ക്കും പോലും ചേരാനാകും ..
18 വയസ്സ് മുതല്‍ 70 വയസ്സ് വരെ ഉള്ളവര്‍ക്കാണ് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുക. സ്വാഭാവിക മരണത്തിന് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്നതല്ല. 2015 മെയ് 9ന് ആണ് പ്രധാനമന്ത്രി സുരക്ഷ ബീമ യോജനയ്ക്ക് തുടക്കം കുറിച്ചത്. അംഗങ്ങളാകുന്നവര്‍ക്ക് സ്വന്തമായി ബാങ്ക് അക്കൗണ്ട് ഉണ്ടായിരിക്കണം എന്നത് നിര്‍ബന്ധമാണ്.
ലൈഫ് ഇൻഷുറൻസ്, ആക്സിഡൻറ് ഇൻഷുറൻസ് വിഭാഗത്തിൽ ഉള്ള ഇരു പദ്ധതികളിലും ഒരാൾക്ക് പണം നിക്ഷേപിയ്ക്കാൻ ആകും. പ്രധാനമന്ത്രി ജീവൻ ജ്യോതി ഭീമ യോജനയ്ക്ക് കീഴിൽ ഇൻഷുറൻസ് ഉള്ളയാൾ 55 വയസിനുള്ളിൽ മരണപ്പെട്ടാൽ രണ്ടു ലക്ഷം രൂപയുടെ ഇൻഷുറൻസ് ലഭിയ്ക്കും.
രണ്ടാമത്തെ പദ്ധതിയ്ക്ക് കീഴിൽ അപകട മരണം സംഭവിച്ചാലോ, അപകടം മൂലം അംഗം വൈകല്യം സംഭവിച്ചാലോ ആകും ഇൻഷുറൻസ് ലഭിയ്ക്കുക. പരമാവധി പ്രായം 70 വയസ്സാണ്. രണ്ടു പദ്ധതിയ്ക്ക് കീഴിലും ഒരാൾക്ക് ലഭിയ്ക്കുന്ന പരമാവധി ഇൻഷുറൻസ് തുക രണ്ടു ലക്ഷം രൂപ മാത്രം ആയിരിയ്ക്കും
പൊതുമേഖല ബാങ്കുകളും ഇന്‍ഷുറന്‍സ് കമ്പനികളും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയില്‍ അംഗങ്ങളാകാന്‍ jansuraksha എന്ന വെബ്‌സൈറ്റില്‍ നിന്ന് അപേക്ഷ ഫോം ഡൗണ്‍ലോഡ് ചെയ്യുക. ഇത് പൂരിപ്പിച്ച് നിങ്ങളുടെ ബാങ്കില്‍ സമര്‍പ്പിച്ചാല്‍ മതി
https://www.facebook.com/Malayalivartha