ജമ്മു കശ്മീരിൽ വീണ്ടും ഭീകരവേട്ട; ചൈനീസ് പിസ്റ്റലുകളുൾപ്പെടെയുള്ള ആയുധങ്ങൾ പിടിച്ചെടുത്തു

ജമ്മു കശ്മീരിൽ വീണ്ടും ഭീകരവേട്ട. ലഷ്‌കർ ഇ ത്വയ്ബ ഭീകരർ അറസ്റ്റിലായിരിക്കുകയാണ് ഇപ്പോൾ. ചൈനീസ് പിസ്റ്റലുകളുൾപ്പെടെയുള്ള ആയുധങ്ങൾ പിടിച്ചെടുത്തു ഇവരിൽ നിന്നും പോലീസ് പിടിച്ചെടുത്തു. ജമ്മു കശ്മീരിൽ വീണ്ടും ഭീകരർ അറസ്റ്റിലാകുകയാണ് . ലഷ്‌കർ ഇ ത്വയ്ബ ഭീകരരായ മുസാഫർ ജാൻ, അബ്ബാസ് ഷാഫി നജാർ എന്നിവരാണ്ഇപ്പോൾ അറസ്റ്റിലായിരിക്കുന്നത്. ബുൾബുൾ ബാഗ് ബർസുള്ള പ്രദേശത്തു നിന്നും ശ്രീനഗർ പോലീസാണ് ഇവരെ ഇപ്പോൾ ഭീകരരെ അറസ്റ്റ് ചെയ്തത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവർ പോലീസ് പിടിയിലായത്. ഇവരുടെ പക്കൽ നിന്നും ആയുധങ്ങളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. രണ്ട് ചൈനീസ് പിസ്റ്റലുകൾ, രണ്ട് മാഗസീനുകൾ, 13 വെടിയുണ്ടകൾ എന്നിവയാണ് ഇവരുടെ പക്കൽ നിന്നും പിടിച്ചെടുത്തത്. നേരത്തെ ഇന്ത്യ പാക് അതിർത്തിയിൽ അതിർത്തി സംരക്ഷണ സേന ഉദ്യോഗസ്ഥർ തുരങ്കം കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഭീകരർ അറസ്റ്റിലായത്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് വ്യക്തമാക്കി.
കഴിഞ്ഞ മാസവും സൈന്യവും കശ്മീരിൽ നിന്നും ഭീകരരെ പിടികൂടിയിരുന്നു. ജമ്മു കാശ്‌മീരിലെ പൂഞ്ചിൽ പോഷാനയ്ക്ക് സമീപം ചട്ടപനിയിൽ സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലിൽ രണ്ടു പാക് ഭീകരർ കൊല്ലപ്പെട്ടിരുന്നു . ഒരാൾ അറസ്റ്റിലായി. നിയന്ത്രണരേഖയിലൂടെ നുഴഞ്ഞുകയറിയ ഭീകരർ ഷോപ്പിയാനിലേക്ക് പോകുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായതെന്നായിരുന്നു വിവരംപുറത്തു വന്നത് . ജില്ലാ വികസന കൗൺസിലിലേക്കുള്ള തിരഞ്ഞെടുപ്പിൽ പ്രശ്‌നങ്ങൾ സൃഷ്ടിക്കാനെത്തിയ ലഷ്‌കർ ഇ തൊയ്ബ, ജയ്‌ഷെ മുഹമ്മദ് ഭീകരരാണ് സംഘത്തിലുണ്ടായിരുന്നതെന്നാണ് വിവരം.
https://www.facebook.com/Malayalivartha

























