വാട്ട്‌സ്‌ആപ്പിന്റെ പുതിയ പോളിസി മാറ്റം വിനയാകുമോ? പരിശോധിക്കാൻ കേന്ദ്ര സര്‍ക്കാര്‍ തയ്യാറെടുക്കുന്നു

വാട്ട്‌സ്‌ആപ്പിന്റെ പുതിയ പോളിസി മാറ്റം പരിശോധിക്കാൻ കേന്ദ്ര സര്‍ക്കാര്‍ തയ്യാറെടുക്കുന്നു . ഉപയോക്താക്കളുടെ വിവരങ്ങള്‍ ഫേസ്ബുക്കുമായും കമ്പനിയുടെ മറ്റു സര്‍വീസുകളുമായും പങ്കുവയ്ക്കുമെന്ന വാട്ട്‌സ്‌ആപ്പിന്റെ പ്രഖ്യാപനം വളരെ ആശങ്കകൾ ഉയർത്തുന്നതായിരുന്നു. ഇത് സ്വകാര്യതയുടെ ലംഘനമാവുമോയെന്നാണ് സര്‍ക്കാര്‍ ഇപ്പോൾ പരിശോധിക്കുന്നത്. കേന്ദ്ര ഐടി മന്ത്രാലയത്തില്‍ ഇതു സംബന്ധിച്ച് കൂടിയാലോചനകള്‍ നടക്കുകയാണെന്ന് ഉന്നത വൃത്തങ്ങള്‍ വ്യക്തമാക്കി .
വാട്ട്‌സ്‌ആപ്പിന്റെ പോളിസി മാറ്റത്തില്‍ നിരവധി പേര്‍ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു . ബിസിനസ് രംഗത്തെ ഉന്നതര്‍ തന്നെ ഇതിനെതിരെ രംഗത്തുവന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ പുതിയ പോളിസി വിശദമായി പരിശോധിക്കേണ്ടതുണ്ടെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുകയുണ്ടായി . രാജ്യത്ത് നിലനില്‍ക്കുന്ന സ്വകാര്യതാ നിയമങ്ങള്‍ അനുസരിച്ചാണോ വാട്ട്‌സ്‌ആപ്പിന്റെ പോളിസി മാറ്റം എന്ന് പരശോധിക്കുവാൻ ഒരുങ്ങുകുകയാണ് .
രാജ്യത്ത് വാട്ട്‌സ്‌ആപ്പിന് 40 കോടി ഉപയോക്താക്കള്‍ ഉണ്ടെന്നാണ് നിഗമനം . ഏറ്റവും വലിയ വിപണികളില്‍ ഒന്നാണ് ഇതെന്ന് വാട്ട്‌സ്‌ആപ്പ് തന്നെ വ്യക്തമാക്കി കഴിഞ്ഞതുമാണ് . പുതിയ പോളിസി മാറ്റം ഫെബ്രുവരി എട്ടിനകം അംഗീകരിക്കാത്തവര്‍ക്ക് തുടര്‍ന്നും സര്‍വീസ് ഉപയോഗിക്കാനാവില്ലെന്നാണ് വാട്ട്‌സആപ്പ് ഉപയോക്താക്കളെ അറിയിച്ചിട്ടുള്ളത്. ഇതു വിവാദമായതിനെത്തുടര്‍ന്ന് വാട്ട്‌സ്‌ആപ്പ് ഉപയോക്താക്കളില്‍ പലരും വാട്സാപ്പ് ഉപേക്ഷിച്ചു. സമാന രീതിയില്‍ ഒടിടി സര്‍വീസ് നടത്തുന്ന ടെലിഗ്രാം, സിഗ്നല്‍ എന്നിവയാണ് ഉപയോക്താക്കള്‍ തിരഞ്ഞെടുക്കുന്നത് .
https://www.facebook.com/Malayalivartha

























