ഭക്തര്‍ക്ക് ദര്‍ശന പുണ്യമേകി പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിഞ്ഞു; ചടങ്ങുകളില്‍ ഇക്കുറി നേരിട്ട് സാക്ഷികളായത് 5000 ഓളം ആളുകള്‍ മാത്രം; മൂന്ന് തവണ തെളിഞ്ഞ മകരജ്യോതി കണ്ട് തീര്‍ഥാര്‍ടകര്‍ മടങ്ങി തുടങ്ങി

ഭക്തര്‍ക്ക് ദര്‍ശന പുണ്യമേകി പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിഞ്ഞു. പന്തളം വലിയകോയിക്കല്‍ കൊട്ടാരത്തില്‍ നിന്നെത്തിച്ച തിരുവാഭരണം ചാര്‍ത്തി അയ്യപ്പന് ദീപാരാധന നടന്നതിനു പിന്നാലെയാണ് പൊന്നമ്ബലമേട്ടില്‍ മകരവിളക്ക് തെളിഞ്ഞത്.
പൊന്നന്പലമേട്ടില്‍ മൂന്ന് തവണ തെളിഞ്ഞ മകരജ്യോതി കണ്ട് തീര്‍ഥാര്‍ടകര്‍ മടങ്ങി തുടങ്ങി. ഭക്തലക്ഷങ്ങള്‍ക്കു കാത്തിരിപ്പിന്റെ നിര്‍വൃതി സമ്മാനിച്ചുവന്നിരുന്ന ചടങ്ങുകളില്‍ ഇക്കുറി നേരിട്ട് സാക്ഷികളായത് 5000 ഓളം ആളുകള്‍ മാത്രമാണ്. തിരുവിതാംകൂര്‍ കൊട്ടാരത്തില്‍ നിന്ന് കൊണ്ടുവരുന്ന നെയ്യ് ഉപയോഗിച്ച് അഭിഷേകം ചെയ്തു കൊണ്ടാണ് മകരസംക്രമ പൂജ നടന്നത്. തന്ത്രി കണ്ഠര് രാജീവര് കാര്‍മികനായിരുന്നു. മന്ത്രി കടകംപള്ളി സുരേന്ദ്രന്, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍. വാസു തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
https://www.facebook.com/Malayalivartha

























