കര്‍ഷകര്‍ക്ക് ആശ്വാസകരമാകുന്നു....വന്യമൃഗങ്ങള്‍ കൃഷിനശിപ്പിച്ചാലും ഇനിമുതല്‍ പ്രധാന്‍മന്ത്രി ഫസല്‍ ബീമാ യോജനയ്ക്ക് കീഴിലെ വിള ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും

വന്യമൃഗങ്ങള്‍ കൃഷിനശിപ്പിച്ചാലും ഇനിമുതല്‍ പ്രധാന്‍മന്ത്രി ഫസല്‍ ബീമാ യോജനയ്ക്ക് കീഴിലെ വിള ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. ഇതിനായി സംസ്ഥാനങ്ങള്‍ അധിക കവറേജ് വിജ്ഞാപനം ചെയ്യണം. വന്യമൃഗങ്ങള്‍ കൃഷി നശിപ്പിക്കുന്നത് വര്‍ധിച്ചുവരുന്ന കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ക്ക് ഗുണകരമാണ് പുതിയ നിര്‍ദേശം. ദേശീയോദ്യാനം പോലുള്ള സംരക്ഷിത മേഖലകളിലെ വികസന പദ്ധതികളില്‍ തീരുമാനമെടുക്കുന്ന ദേശീയ വന്യമൃഗ ബോര്‍ഡിന്റെ (എന്‍.ബി.ഡബ്ല്യു.എല്‍.) ജനുവരി അഞ്ചിന് നടന്ന യോഗത്തിലാണ് പുതിയ മാര്‍ഗനിര്‍ദേശം അംഗീകരിച്ചത്.
പ്രധാനമന്ത്രി ഫസല്‍ ബീമാ യോജനയിലെ വിള ഇന്‍ഷുറന്‍സ് നഷ്ടപരിഹാരത്തില്‍ വന്യമൃഗങ്ങളുണ്ടാക്കുന്ന നഷ്ടംകൂടി ഉള്‍പ്പെടുത്താനുള്ള 'ആഡ് ഓണ്‍ കവറേജ്' സംസ്ഥാനങ്ങള്‍ ഉപയോഗപ്പെടുത്തണം. ഇതിന്, സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര കൃഷി മന്ത്രാലയം നേരത്തേ അനുമതി നല്‍കിയിരുന്നെങ്കിലും മിക്കവയും അത് ഉപയോഗപ്പെടുത്തിയിരുന്നില്ല.
ഇനിമുതല്‍ ഫസല്‍ബീമാ യോജനയില്‍ ഉള്‍പ്പെടുന്ന 27 സംസ്ഥാനങ്ങളും ഈ ആഡ് ഓണ്‍ നിര്‍ബന്ധമായി വിജ്ഞാപനം ചെയ്തിരിക്കണമെന്ന് പുതിയ മാര്‍ഗരേഖ പറയുന്നു. ഫസല്‍ബീമാ യോജന അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കിക്കഴിഞ്ഞു. എന്നാല്‍, വന്യ മൃഗങ്ങളുണ്ടാക്കുന്ന നഷ്ടം നേരത്തേ ഈ പദ്ധതിയുടെ ഭാഗമായിരുന്നില്ല.
https://www.facebook.com/Malayalivartha

























