ദേശീയ പള്‍സ് പോളിയോ പ്രതിരോധ തുള്ളിമരുന്നു വിതരണം ഈമാസം 31 മുതല്‍

ദേശീയ പള്‍സ് പോളിയോ പ്രതിരോധ തുള്ളിമരുന്നു വിതരണം ഈമാസം 31 മുതല്‍. നേരത്തെ ഈമാസം 17 നു നിശ്ചയിച്ചിരുന്ന പരിപാടിയാണു പുനഃക്രമീകരിച്ചത്. രാജ്യവ്യാപക കോവിഡ് പ്രതിരോധ വാക്സിന്‍ കുത്തിവയ്പ്പ് 17 നു ആരംഭിക്കുന്ന സാഹചര്യത്തിലാണു തീയതിമാറ്റമെന്നു കേന്ദ്ര ആരോഗ്യമന്ത്രാലയം പത്രക്കുറിപ്പില്‍ അറിയിച്ചു.
ജനുവരി 30 നു രാവിലെ 11.45 ന് രാഷ്ട്രപതിഭവനില്‍ ഏതാനും കുട്ടികള്‍ക്കു തുള്ളിമരുന്നു നല്‍കി രാഷ്ട്രപതി രാംനാഥ് കോവിന്ദ് വിതരണോദ്ഘാടനം നിര്‍വഹിക്കും. അഞ്ചുവയസില്‍ താഴെയുള്ള കുട്ടികള്‍ക്കാണു തുള്ളിമരുന്നു നല്‍കുന്നത്
https://www.facebook.com/Malayalivartha

























