വിനോദയാത്ര ദുരന്തയാത്രയായി ...വടക്കന്‍ കര്‍ണാടകത്തിലെ ധാര്‍വാഡില്‍ ഒന്നിച്ചുപഠിച്ച യുവതികളുടെ വിനോദയാത്രാ ബസ് ടിപ്പറുമായി കൂട്ടിയിടിച്ച് ഡോക്ടര്‍മാരുള്‍പ്പെടെ 13 പേര്‍ മരിച്ചു... മണല്‍ കയറ്റിവന്ന ടിപ്പറുമായി മിനി ബസ കൂട്ടിയിടിച്ചാണ് അപകടം, വാഹനം പൂര്‍ണമായി തകര്‍ന്നതിനാല്‍ ഏറെ പണിപ്പെട്ടാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്

വടക്കന്‍ കര്‍ണാടകത്തിലെ ധാര്‍വാഡില്‍ ഒന്നിച്ചുപഠിച്ച യുവതികളുടെ വിനോദയാത്രാ ബസ് ടിപ്പറുമായി കൂട്ടിയിടിച്ച് ഡോക്ടര്‍മാരുള്‍പ്പെടെ 13 പേര്‍ മരിച്ചു. വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെ ധാര്‍വാഡ് സിറ്റിയില്‍നിന്ന് എട്ടുകിലോമീറ്റര്‍ മാറി ഇറ്റിഗട്ടി ഗ്രാമത്തില്‍ ഹുബ്ബള്ളി-ധാര്‍വാഡ് ബൈപ്പാസ് റോഡിലായിരുന്നു അപകടം നടന്നത്. ദാവണഗെരെയിലെ വനിതാ ക്ലബ്ബിലെ അംഗങ്ങളായ യുവതികള്‍ അവധിയാഘോഷിക്കാന്‍ ഗോവയിലേക്കു പോവുകയായിരുന്നു. ഇവര്‍ സഞ്ചരിച്ച മിനി ബസ് എതിര്‍ദിശയില്‍ ബെലഗാവിയില്‍നിന്നു മണല്‍ കയറ്റിവന്ന ടിപ്പറുമായി കൂട്ടിയിടിച്ചാണ് അപകടം. മിനി ബസിന്റെ ഡ്രൈവറും വനിതകളുമാണ് മരിച്ചത്.
സ്‌കൂള്‍കാലം മുതല്‍ക്കേ ഉറ്റ ചങ്ങാതിമാരായിരുന്നു കഴിഞ്ഞദിവസം ധാര്‍വാഡില്‍ വാഹനാപകടത്തില്‍ മരിച്ച യുവതികള്‍. അടുത്തിടെ പൂര്‍വവിദ്യാര്‍ഥികള്‍ ഒത്തുകൂടിയപ്പോഴാണ് ഗോവയ്ക്ക് വിനോദയാത്ര പോകാന്‍ പദ്ധതിയിട്ടത്. ഇവരില്‍ പലരും ദാവന്‍ഗെരെയിലെ സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാരും മെഡിക്കല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുമായിരുന്നു.
വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നുമണിക്കാണ് ദാവന്‍ഗെരെയില്‍ നിന്ന് പുറപ്പെട്ടത്. എന്നാല്‍, ഇവര്‍ സഞ്ചരിച്ച മിനി ബസ് ടിപ്പറുമായി കൂട്ടിയിടിച്ചതോടെ വിനോദയാത്ര ദുരന്തയാത്രയായി മാറുകയായിരുന്നു.ബി.ജെ.പി. മുന്‍ എം.എല്‍.എ. ഗുരുസിദ്ധന ഗൗഡയുടെ മരുമകളും അപകടത്തില്‍ മരിച്ചു. അഞ്ചുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ദാവണഗെരെ സെയ്ന്റ് പോള്‍സ് സ്‌കൂളിലെ പൂര്‍വവിദ്യാര്‍ഥികളായിരുന്നു ബസിലുണ്ടായിരുന്നത്. മരിച്ചവരില്‍ നാലുപേര്‍ ഡോക്ടര്‍മാരും മറ്റുള്ളവര്‍ മെഡിക്കല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുമാണ്.
പരിക്കേറ്റവരെ ഹുബ്ബള്ളി കിംസ് ആശുപത്രിയിലേക്കു മാറ്റി. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഘം ദാവണഗെരെയില്‍നിന്ന് പുറപ്പെട്ടത്. ധാര്‍വാഡില്‍ സുഹൃത്തിന്റെ വീട്ടില്‍നിന്ന് പ്രഭാതഭക്ഷണം കഴിച്ചശേഷം ഗോവയ്ക്ക് പോകാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. വാഹനം പൂര്‍ണമായി തകര്‍ന്നതിനാല്‍ ഏറെ പണിപ്പെട്ടാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. ധാര്‍വാഡ് റൂറല്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
"
https://www.facebook.com/Malayalivartha
























