ഉത്തരേന്ത്യയിൽ അതിശൈത്യം കൂടുന്നു; കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ദില്ലിയില്‍ ട്രെയിന്‍, റോഡ്, വിമാന സര്‍വ്വീസുകള്‍ തടസപ്പെടുന്ന അവസ്ഥ

ഉത്തരേന്ത്യയിൽ അതിശൈത്യം കൂടുന്നു. കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ദില്ലിയില്‍ ട്രെയിന്‍, റോഡ്, വിമാന സര്‍വ്വീസുകള്‍ തടസപ്പെടുന്ന അവസ്ഥ വരെയുണ്ടായി. ദില്ലി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും പുറപ്പെടേണ്ട 80 വിമാനങ്ങള്‍ വൈകുമെന്ന് അധികൃതര്‍ അറിയിക്കുകയും ചെയ്തു . ദില്ലി എയര്‍പോര്‍ട്ടിലേക്ക് എത്തിച്ചേരേണ്ട 50 വിമാനങ്ങളും വൈകുവാൻ സാധ്യത കൂടുതൽ.
ഉത്തരേന്ത്യയില്‍ അതിശൈത്യകാലമാണ് ഇപ്പോള്‍ ഉള്ളത് . കശ്മീരില്‍ മൂന്ന് പതിറ്റാണ്ടുകള്‍ക്കിടയിലെ ഏറ്റവും കുറഞ്ഞ താപനിലയാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരിക്കുന്നത്. കശ്മീരിലെ ദാല്‍ തടാകമടക്കം തണുത്തുറഞ്ഞു. ഇതിന്റെ ചിത്രങ്ങളടക്കം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha
























