ഇന്ത്യയ്ക്ക് താക്കീതുമായി അമേരിക്ക; റഷ്യയില്‍ നിന്നും എസ്-400 മിസൈല്‍ വാങ്ങാനുള്ള നീക്കത്തില്‍ നിന്ന് ഇന്ത്യ പിന്‍മാറണമെന്ന് ആവശ്യം

ഇന്ത്യയ്ക്ക് താക്കീതുമായി അമേരിക്ക. റഷ്യയില്‍ നിന്നും എസ്-400 മിസൈല്‍ വാങ്ങാനുള്ള നീക്കത്തില്‍ നിന്ന് ഇന്ത്യ പിന്‍മാറണമെന്ന ആവശ്യമാണ് അമേരിക്ക ഇപ്പോൾ ഉയർത്തിയിരിക്കുന്നത് . നേരത്തെ എസ്-400 വാങ്ങിയ തുര്‍ക്കിക്കെതിരെ അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് സമാന മിസൈല്‍ ഇന്ത്യ വാങ്ങാന്‍ ഒരുങ്ങുന്നത്. എന്നാൽ ഈ കാര്യത്തിൽ എതിർപ്പ് പ്രകടിപ്പിച്ചിരിക്കുകയാണ് അമേരിക്ക .
അഞ്ച് യൂനിറ്റ് എസ്-400നായി 543 കോടി ഡോളറിന്റെ കരാറാണ് ഇന്ത്യ ഉണ്ടാക്കിയിരിക്കുന്നത്. ഭൂമിയില്‍ നിന്നും ആകാശത്തേക്ക് തൊടുക്കാവുന്ന ലേകത്തെ മികച്ച മിസൈലുകളില്ലൊന്നാണിത്. ഈ വര്‍ഷം അവസാനത്തോടെ മിസൈലുകള്‍ ഇന്ത്യയില്‍ എത്തിച്ചേക്കുമെന്നാണ് കരുതുന്നത് . കരാറിനെതിരെ യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് രംഗത്തെത്തുകയായിരുന്നു. പുതിയ പ്രസിഡന്‍റ് ജോ ബൈഡനും ഇതേ നിലപാടില്‍ തന്നെയായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, തുര്‍ക്കിക്കെതിരെ സ്വീകരിച്ച നിലപാട് ഇന്ത്യക്കെതിരെയും സ്വീകരിക്കുമോ എന്നത് വ്യക്തമല്ല. തുര്‍ക്കിക്കെതിരായ അമേരിക്കന്‍ ഉപരോധത്തെ വിമര്‍ശിച്ച് റഷ്യ രംഗത്തുഅമേരിക്കയുമായും റഷ്യയുമായും ഇന്ത്യയ്ക്ക് നല്ല സൗഹൃദമാണ് ഉള്ളത്. ഇന്ത്യ എല്ലായ്‌പ്പോഴും സ്വതന്ത്ര വിദേശനയം പിന്തുടരുന്നുവെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.എതിരാളിയില്‍ നിന്ന് ആയുധങ്ങള്‍ വാങ്ങുന്നവര്‍ക്കു മേല്‍ യുഎസ് ഏര്‍പ്പെടുത്തുന്ന ഉപരോധത്തിന് (സിഎടിഎസ്‌എ) മുന്നില്‍ മുട്ടുമടക്കില്ലെന്ന് നേരത്തെ ഇന്ത്യഅറിയിച്ചിരുന്നു. എസ്-400 വാങ്ങിയതിന്റെ പേരില്‍ നാറ്റോ സഖ്യകക്ഷിയായ തുര്‍ക്കിക്കുമേല്‍ അമേരിക്ക കഴിഞ്ഞമാസം ഉപരോധമേര്‍പ്പെടുത്തിയിരുന്നു. ഇതിന്റെ ഭാഗമായി തുര്‍ക്കിയുടെ മിലിട്ടറി വകുപ്പിന് നല്‍കിയിരുന്ന എല്ലാ എക്സ്പോര്‍ട്ട് ലൈസന്‍സുകളും സാമ്ബത്തിക സഹായവും അമേരിക്ക പിന്‍വലിച്ചിരുന്നു വന്നിരുന്നു.
https://www.facebook.com/Malayalivartha
























