ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ സമിതിയിലെ മൂന്ന് കമ്മിറ്റികളില്‍ ഇന്ത്യയ്ക്ക് നിര്‍ണ്ണായക സ്ഥാനം; അസ്വസ്ഥമായി പാകിസ്ഥാൻ

ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ സമിതിയിലെ മൂന്ന് കമ്മിറ്റികളില്‍ ഇന്ത്യയ്ക്ക് നിര്‍ണ്ണായക സ്ഥാനം . ഇതോടെ അസ്വസ്ഥമാകുകയാണ് പാകിസ്ഥാൻ . താലിബാന്‍ അനുമതി സമിതി, തീവ്രവാദ വിരുദ്ധ സമിതി, ലിബിയ അനുമതി സമിതികളില്‍ അധ്യക്ഷത വഹിക്കാനാണ് ഇന്ത്യയ്ക്ക് ഇപ്പോൾ അവസരം ലഭിച്ചിരിക്കുന്നത്.
വരും ദിവസങ്ങളില്‍ പാകിസ്ഥാന് പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുന്ന ചില തീരുമാനങ്ങളെടുക്കാന്‍ ഇന്ത്യയ്ക്ക് സാധിക്കുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത് . പാകിസ്ഥാനും ഇക്കാര്യം വ്യക്തമാക്കി കഴിഞ്ഞു . അതിനാലാണ് പാകിസ്ഥാന്‍ ആശങ്കപ്പെടുന്നതെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. എന്നാൽ ഭീകരവാദത്തിന്‍റെ പോഷകരാജ്യമാണ് പാകിസ്ഥാന്‍ എന്ന് ഇന്ത്യ യുഎന്നില്‍ വ്യക്തമാക്കിയിരുന്നു. അന്താരാഷ്ട്ര തലത്തിലും ഇന്ത്യക്ക് ഈ കമ്മിറ്റിയെ ഉപയോഗിച്ച് പാകിസ്ഥാനെ നേരിടാനാകും. പാകിസ്ഥാന്‍ നിലവില്‍ എഫ്‌എടിഎഫിന്റെ ഉപരോധം നേരിടുന്നുണ്ട്. ഈ കമ്മിറ്റി വഴി ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്ക് ഫോഴ്സിനെ സ്വാധീനിക്കാനും ഇന്ത്യയ്ക്ക് സാധിച്ചാല്‍ അത് പാകിസ്ഥാന്റെ പ്രശ്നങ്ങള്‍ ഇരട്ടിയാക്കും.
https://www.facebook.com/Malayalivartha
























