Widgets Magazine
30
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആദ്യം കേട്ടത് മമ്മൂക്കയുടെ ശബ്ദം; ഇടുക്കി സ്വദേശി ആഞ്ചലോ ഇനി കേൾവിയുടെ ലോകത്ത്...


പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...


കൊട്ടാരക്കരയിൽ അമ്മയ്ക്ക് നേരെ മകന്റെ ക്രൂരത; കഴുത്തിന് വെട്ടേറ്റ വയോധിക ഗുരുതരാവസ്ഥയിൽ...


കേരളത്തിൽ മഴ ശക്തമാകുന്നു: കോട്ടയത്തും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ട്; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം: ഇടിമിന്നൽ മുന്നറിയിപ്പ് അവഗണിക്കരുത്...


പ്രവേശന ദിനത്തിൽ സ്കൂളിലേക്ക് യൂണിഫോം ധരിച്ച് പോകാൻ ഒരുങ്ങവേ ഹൃദയാഘാതം അനുഭവപ്പെട്ട വിദ്യാർഥി മരിച്ചു..ഞെട്ടലോടെ കുടുംബം..

ബംഗാളില്‍ മമത വീഴുന്നു.... മമതാ ബാനര്‍ജിയുടെ യുഗം തീരുകയാണോ?

16 JANUARY 2021 02:10 PM IST
മലയാളി വാര്‍ത്ത
തെരഞ്ഞെടുപ്പിനു മുന്‍പ് തന്നെ മമതയെ വീഴ്ത്താന്‍ അമിത് ഷാ കരുനീക്കങ്ങളുമായി മുന്നേറുന്നു. തൃണമൂല്‍ കോണ്‍ഗ്രസിലെ എംപിമാരെയും എംഎല്‍എമാരെയും കൂട്ടത്തോടെ വലിച്ച് മതതയെ ബിജെപി തളര്‍ത്തുകയും തകര്‍ക്കുകയും ചെയ്യുകയാണ്.     ആഴ്ചകള്‍ക്കുള്ളില്‍ തൃണമൂല്‍ കോണ്‍ഗ്രസിലെ 50 എംഎല്‍എമാരെയും അഞ്ച് എംപിമാരെയും ബിജെപി വലിക്കും എന്ന മുന്നറിയിപ്പാണ് ബിജെപി പ്രഖ്യാപിച്ചിരിക്കുന്നത്. കലി തുള്ളിയ മമത ബിജെപിക്കെതിരെ ഉറഞ്ഞുതുള്ളുന്ന സാഹചര്യമാണ് വംഗനാട്ടില്‍ അരങ്ങേറുന്നത്.  മുന്‍മന്ത്രി സുവേന്ദു അധികാരി ഉള്‍പ്പടെ ഒട്ടേറെ തൃണമൂല്‍ നേതാക്കള്‍ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നത് മമതയ്ക്ക് വലിയ ക്ഷീണം ഉണ്ടാക്കിയതിനു പിന്നാലെയാണ് തൃണമൂല്‍ എംപിയും നടിയുമായ ശതാബ്ദി റോയി  തൃണമൂല്‍ വിട്ട് ബിജെപിയിലേക്കെന്ന് കിംവദന്തി പടരുന്നത്.     നാളെ ഡല്‍ഹരിയിലെത്തി ശതാബ്ദി അമിത് ഷായേയും നരേന്ദ്ര മോദിയെയും കണ്ട് ചര്‍ച്ച നടത്തുമെന്നായിരുന്നു വാര്‍ത്തകള്‍.  തൃണമൂലന്റെ ജനകീയ മുഖമായ ശതാബ്ദി പാര്‍ട്ടി വിടാനുള്ള നീക്കം  നിഷേധിച്ചിട്ടുണ്ടെങ്കിലും  ബംഗാളില്‍ മതതയുടെ കാലിടറുക തന്നെയാണ്.
വര്‍ജിതേന്ദ്ര തിവാരി അസന്‍സോള്‍ , ദീപ്തംഗ്ഷു ചൗധരി എന്നിവര്‍ക്കു പിന്നാലെ ടിഎംസി വിട്ട  സുവേന്ദു അധികാരിയുടെ സ്വാധീനത്തില്‍ 40 എംഎല്‍എമാര്‍ പാര്‍ട്ടി  വിടാനൊരുങ്ങുന്നുവെന്നതാണ് മമതയെ ഞെട്ടിക്കുന്ന സാഹചര്യം.  
ഇവര്‍ കൂടി പാര്‍ട്ടി വിട്ടാല്‍ മമത ബംഗാളില്‍ ഒന്നുമല്ലാതാവും. അടിത്തറയിളകിയ നിലയില്‍ ഒരു തെരഞ്ഞെടപ്പിനെ നേരിട്ട് വീണ്ടും ഭരണം പിടിക്കാന്‍ മമതയ്ക്ക് കഴിയുമോ എന്നതാണ് കണ്ടറിയേണ്ടത്.  ബംഗാള്‍ പിടിക്കാനുള്ള തന്ത്രങ്ങള്‍ മെനയാന്‍ വിവിധ സംസ്ഥാനങ്ങളിലെ   ആറ് മന്ത്രിമാരെയാണ്  ബിജെപി നിയമിച്ചിരുന്നത.
്അന്‍പതോളം  തൃണമൂല്‍ എംഎല്‍എമാര്‍ ഉടന്‍ ബിജെപിയില്‍ ചേരുമെന്നു ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷിന്റെ പ്രസ്താവനയ്ക്കു തൊട്ടുപിന്നാലെയാണ് താന്‍ തൃണമൂല്‍ കോണ്‍ഗ്രസ്  വിടുന്നതായുള്ള   ശതാബ്ദി റോയിയുടെ ഫെയ്‌സ്ബുക് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.   മുന്‍മന്ത്രി സുവേന്ദു അധികാരി ഉള്‍പ്പെടെ ഏഴ് എംഎല്‍എമാര്‍ പാര്‍ട്ടിവിട്ടതിനു തൊട്ടുപിന്നാലെ ഡിസംബര്‍ 29 ന് മമത പങ്കെടുത്ത ആദ്യ പൊതുപരിപാടിയില്‍ മമതയ്‌ക്കൊപ്പം നിലകൊണ്ട ശതാബ്ദിയുടെ മനംമാറ്റം പാര്‍ട്ടി കേന്ദ്രങ്ങളെ ഞെട്ടിച്ചിരുന്നു.  
പാര്‍ട്ടിയില്‍ കൂടിയാലോചനകളില്ലെന്നും പല പൊതുപരിപാടികളില്‍ നിന്നും തന്നെ ബോധപൂര്‍വ്വം മാറ്റിനിര്‍ത്തുകയാണെന്നും ഏറെ മാനസിക പ്രയാസം അനുഭവിക്കുന്നതായും ശതാബ്ദി റോയ് സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചു.     എന്നാല്‍ ബിജെപി നീക്കങ്ങളില്‍  ആശങ്കയില്ലെന്നും അഴുകിത്തുടങ്ങിയ ചില എംഎല്‍എമാരെ വിലയ്ക്കു വാങ്ങാന്‍ കഴിഞ്ഞുവെന്ന് വച്ച് തൃണമൂലിനെയാകെ വാങ്ങാന്‍ കഴിയുമെന്ന് വിചാരിക്കരുതെന്നും  മമത ബാനര്‍ജി നേരത്തെ പ്രതികരിച്ചിരുന്നു. പുറത്തുനിന്നുള്ളവരുടെ പാര്‍ട്ടിയായ ബിജെപി വിദ്വേഷ രാഷ്ട്രീയവും തട്ടിപ്പു രാഷ്ട്രീയവുമാണ് പയറ്റുന്നതെന്ന് മമത പ്രതികരിക്കുകയും ചെയ്തു.  
 താന്‍ തൃണമൂലിനൊപ്പം തന്നെ ഉണ്ടാകുമെന്നാണ് ബിര്‍ഭൂമില്‍ നിന്നുള്ള എം.പി ശതാബ്ദി അറിയിച്ചു.  നാളെ ദല്‍ഹിക്ക് പോകുന്നില്ലെന്നും തുടര്‍ന്നും തൃണമൂലിനൊപ്പമായിരിക്കുമെന്നും  ശതാബ്ദി റോയ് പറഞ്ഞു. അഭിഷേക് ബാനര്‍ജിയുമായി താന്‍ കൂടിക്കാഴ്ച നടത്തിയെന്നും തന്റെ പ്രശ്നങ്ങള്‍ എല്ലാം അഭിഷേകിനോട് ഉന്നയിച്ചെന്നും ശതാബ്ദി വ്യക്തമാക്കിയിരിക്കുന്നു..  
പാര്‍ട്ടിയില്‍ കൂടിയാലോചനകളില്ലെന്നും പല പൊതുപരിപാടികളില്‍ നിന്നും തന്നെ ബോധപൂര്‍വ്വം മാറ്റിനിര്‍ത്തുന്നുവെന്നും ഏറെ മാനസിക പ്രയാസം അനുഭവിക്കുന്നെന്നുമായിരുന്നു ശതാബ്ദി നടത്തിയ വിമര്‍ശനം.   കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്താനാണ് അവര്‍ ഡല്‍ഹിയിലേക്ക് പോകുന്നതെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.   ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് ഒരു സുപ്രധാന പ്രഖ്യാപനം നടത്തിയേക്കുമെന്ന സൂചന അവര്‍ തന്റെ ഫാന്‍ ക്ലബ്ബിന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് അവര്‍ പുറത്തുവിട്ടത് അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ടാണ് തൃണമൂല്‍ കോണ്‍ഗ്രസില്‍തന്നെ തുടരുമെന്ന ശതാബ്ദിയുടെ പ്രഖ്യാപനം.    
ഡയമണ്ട് ഹാര്‍ബര്‍ എം.പി അഭിഷേക് ബാനര്‍ജിയുമായി നടത്തിയ ഒരു മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്ക്ക് ശേഷമാണ് അവര്‍ പാര്‍ട്ടിയില്‍ തുടരുമെന്ന് വ്യക്തമാക്കിയിട്ടുള്ളതെങ്കിലും തീരുമാനം വീണ്ടും മാറുമോ എന്ന വ്യക്തമല്ല. ഏപ്രില്‍ ആദ്യ വാരം പശ്ചിമബംഗാളില്‍ നിയമസഭാ  തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.   മെയിലാകും ഫലപ്രഖ്യാപനം. അപ്പോഴേക്കും തൃണമൂല്‍ ശേഷിക്കുമോ മമത പുറത്താകുകമോ എന്നതാണ് നിര്‍ണായകം. എന്തായാലും ബംഗാള്‍ പിടിക്കാനുള്ള ബിജെപി നീക്കം എല്ലാ സീമകളും വിട്ടു മുന്നേറുകയാണ്. "  
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചെന്ന പ്രചാരണം നിഷേധിച്ച് കേന്ദ്രം  (6 hours ago)

കൊട്ടാരക്കരയില്‍ സ്വന്തം അമ്മയെ മകന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു  (6 hours ago)

നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്  (6 hours ago)

ഗാസയില്‍ ഇസ്രയേല്‍ ഡ്രോണ്‍ ആക്രമണത്തില്‍ ഹമാസ് കമാന്‍ഡറും മകനും ഉള്‍പ്പെടെ അഞ്ചു മരണം  (7 hours ago)

കൊല്ലത്ത് എട്ടു വയസുകാരി നിയ ഫൈസല്‍ പേ വിഷബാധയേറ്റ് മരിച്ച സംഭവം; ഡോക്ടര്‍മാരെ പ്രതി ചേര്‍ത്ത് കേസ്  (7 hours ago)

പശ്ചിമബംഗാള്‍ വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടുകള്‍ നടക്കുന്നതായി പരാതി  (8 hours ago)

വിശ്വാസം ജനങ്ങളുടെ പോളിനെ മാത്രം  (8 hours ago)

സ്റ്റാലിൻ വീണ്ടും സ്റ്റാറാകും, തമിഴ്നാട്ടിൽ ഭരണ തുടർച്ചയെന്ന് സർവ്വെ ഫലങ്ങൾ; വിജയ്‍യുടെ ടിവികെയ്ക്ക് 26 വരെ സീറ്റുകളെന്ന് പ്രവചനം  (8 hours ago)

'ഇനി സഹിക്കാൻ വയ്യ..'; ഫിറോസ് ഖാനെതിരെ പോക്സോ കേസ് ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളുമായി സജ്‌ന  (8 hours ago)

സർക്കാർ നയങ്ങളെ മാധ്യമങ്ങളിലൂടെ വിമർശിച്ചു; ബി. അശോകിനെ സസ്പെൻഡ് ചെയ്ത് സർക്കാർ…  (9 hours ago)

കേരളം യുഡിഎഫിനെന്ന് ആദ്യ സർവേ ഫലം;എല്ലാം മാറി മറിയുന്നു.. ടൈംസ് നൗ ജെവിസിയുടെ പ്രവചനം പുറത്ത്...!  (9 hours ago)

സ്കൂളിൽ പോകാൻ അമ്മയോട് യാത്ര പറഞ്ഞ് ഇറങ്ങി.. പിന്നാലെ 15 വയസുകാരൻ മരിച്ചു കണ്ണീരോടെ ഭരണാധികാരി  (9 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുര അപകടസ്ഥലത്ത് പരിശോധന നടത്തി ജൂഡീഷ്യല്‍ കമ്മീഷന്‍  (9 hours ago)

അമ്മയ്ക്ക് അവൻ മതി അമ്മച്ചീടെ നെഞ്ചത്ത് ഏലച്ചെടി നട്ടു തെളിവെടുപ്പിൽ സംഭവിച്ചത് കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് സജി  (9 hours ago)

AKG-യിൽ രാഹുലിന്റെ അഗ്നിഹോത്രം..!ഫ്യൂസും അടിച്ചോണ്ട് പോകുന്ന ഡാഷിനെ വലിച്ച് കീറിവിട്ട് MLA..മുഖ്യനെ KSEB ചതിച്ചു  (9 hours ago)

Malayali Vartha Recommends