ഇ.പി.എഫ്. അംഗങ്ങള്‍ക്ക് ശമ്പളത്തിന് ആനുപാതികമായ ഉയര്‍ന്ന പെന്‍ഷന്‍ എന്ന ഹൈ കോടതി വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍

ഇ.പി.എഫ്. അംഗങ്ങള്‍ക്ക് ശമ്പളത്തിന് ആനുപാതികമായ ഉയര്‍ന്ന പെന്‍ഷന്‍ എന്ന ഹൈ കോടതി വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍. കേസ് നാളെ പരിഗണിക്കും. 2018 ഒക്ടോബര്‍ 12-നാണ് വിധി വന്നത്. ഇ.പി.എസിലേക്കുള്ള (എംപ്ലോയീസ് പെന്‍ഷന്‍ സ്‌കീം) തൊഴിലാളിയുടെ വിഹിതം കണക്കാക്കാന്‍ 15,000 രൂപയുടെ ശമ്പള പരിധിയുണ്ടായിരുന്നത് എടുത്തുകളയുകയും മുഴുവന്‍ ശമ്പളത്തിനും ആനുപാതികമായി ഉയര്‍ന്ന പെന്‍ഷന്‍ നല്‍കുക എന്നതായിരുന്നു വിധി.
എന്നാല്‍, സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്നവരെ ലക്ഷ്യമിട്ടാണ് 15,000 രൂപയുടെ പരിധി നിശ്ചയിച്ചതെന്ന് കേന്ദ്രത്തിന്റെ പുതിയ അപേക്ഷയില്‍ പറയുന്നു.
അതെ സമയം, തൊഴിലാളികള്‍ക്ക് അനുകൂലമായി വിധി ഉണ്ടായിട്ടും അപ്പീലും പുനഃപരിശോധനാ ഹര്‍ജിയും നിലനില്‍ക്കുന്നുവെന്നു കാട്ടി ഇ.പി.എഫ്.ഒ. തൊഴിലാളികള്‍ക്ക് ഉയര്‍ന്ന പെന്‍ഷന്‍ ഇപ്പോള്‍ നല്‍കുന്നില്ല.
"
https://www.facebook.com/Malayalivartha
























