പൂട്ടിക്കിടന്ന വീട്ടില്‍ നിന്ന് 100 പവന്റെ സ്വര്‍ണാഭരണങ്ങള്‍ കള്ളന്‍ മോഷ്ടിച്ചു; പിടിയില്‍ അകപ്പെടാതിരിയ്ക്കാന്‍ കള്ളന്‍ കാണിച്ച തന്ത്രത്തിൽ അമ്പരന്ന് പോലീസ്, മോഷണ വിവരം പുറത്തറിഞ്ഞത് ശനിയാഴ്ച രാവിലെ

പൂട്ടിക്കിടന്ന വീട്ടില്‍ നിന്ന് 100 പവന്റെ സ്വര്‍ണാഭരണങ്ങള്‍ കള്ളന്‍ മോഷ്ടിച്ചതായി റിപ്പോർട്ട്. എന്നാല്‍ പിടിക്കപ്പെടാതിരിയ്ക്കാന്‍ കള്ളന്‍ കാണിച്ച തന്ത്രത്തിൽ അമ്പരന്നിരിക്കുകയാണ് പോലീസ്. മോഷണത്തിന് ശേഷം വീടിനുള്ളില്‍ മുട്ടക്കറി മസാല തളിയ്ക്കുകയാണ് ചെയ്തത്. കോയമ്ബത്തൂര്‍ ഡോ. രാജേന്ദ്രപ്രസാദ് റോഡില്‍ സി കാര്‍ത്തിക്കിന്റെ വീട്ടിലാണ് മോഷണം നടന്നിരിക്കുന്നത്.
അതേസമയം ശനിയാഴ്ച രാവിലെയാണ് മോഷണ വിവരം പുറത്തറിഞ്ഞത്. കാര്‍ത്തിക്കും കുടുംബവും വ്യാഴാഴ്ച വീട് പൂട്ടി ബെംഗളൂരുവിലേക്ക് പോവുകയായിരുന്നു. ശനിയാഴ്ച രാവിലെ വീട്ടിലെത്തിയ ജോലിക്കാരിയാണ് വീടിന്റെ വാതില്‍ തകര്‍ത്ത നിലയില്‍ കണ്ടത്. ഇതേതുടര്‍ന്ന് ഇവര്‍ കാര്‍ത്തിക്കിനെ ഫോണില്‍ വിളിക്കുകയും ഇദ്ദേഹം സിറ്റി പൊലീസില്‍ വിവരമറിയിക്കുകയുമാണ് ചെയ്‌തത്.
വാതില്‍ തകര്‍ത്ത് അകത്ത് കടന്ന മോഷ്ടാക്കള്‍ വീടിനുള്ളില്‍ സൂക്ഷിച്ചിരുന്ന താക്കോല്‍ കണ്ടറെഹിയിരുന്നു. ഇതുപയോഗിച്ചാണ് ആഭരണങ്ങള്‍ സൂക്ഷിച്ച ലോക്കറുകള്‍ തുറന്നത്. മോഷണത്തിന് ശേഷം പൊലീസ് നായ മണം പിടിയ്ക്കാതിരിക്കാന്‍ വീടിനുള്ളില്‍ മുട്ടക്കറി മസാല തളിയ്ക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ അന്വേഷണം പുരോഗമിയ്ക്കുകയാണ്.
https://www.facebook.com/Malayalivartha
























