മണ്ണിടിച്ചിലിനെ തുടര്‍ന്ന് തകര്‍ന്ന ജമ്മു-ശ്രീനഗര്‍ ദേശീയപാതയിലെ ബെയ്‌ലി പാലത്തിന്റെ പുനര്‍നിര്‍മാണം പൂര്‍ത്തിയായി...

മണ്ണിടിച്ചിലിനെ തുടര്‍ന്ന് തകര്‍ന്ന ജമ്മു-ശ്രീനഗര്‍ ദേശീയപാതയിലെ ബെയ്‌ലി പാലത്തിന്റെ പുനര്‍നിര്‍മാണം പൂര്‍ത്തിയായി. 110 അടി നീളമുള്ള പാലത്തിന്റെ നിര്‍മാണം 60 മണിക്കൂര്‍ കൊണ്ട് പൂര്‍ത്തിയായതായി ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്‍(ബിആര്‍ഒ) അറിയിച്ചു. പാലത്തിലൂടെയുള്ള വാഹനഗതാഗതം ശനിയാഴ്ച പുന:സ്ഥാപിച്ചതായി ബിആര്‍ഒ ബീകോണ്‍ പദ്ധതിയുടെ ചീഫ് എന്‍ജിനീയറായ ബ്രിഗേഡിയര്‍ ഐ കെ ജഗ്ഗി വ്യക്തമാക്കി.
കേല മോറിലെ പാലത്തിന് മണ്ണിടിച്ചിലില്‍ കേടുപാട് സംഭവിച്ചതിനെ തുടര്‍ന്ന് ജമ്മു-ശ്രീനഗര്‍ ദേശീയപാതയിലൂടെയുള്ള ഗതാഗതം ഒരാഴ്ചയായി നിലച്ചിരുന്നു.പാലത്തിന്റെ പുനര്‍നിര്‍മാണം രണ്ട് ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്നാണ് ബിആര്‍ഒ നേരത്തെ അറിയിച്ചിരുന്നത്. ജനുവരി 14 ന് രാവിലെ ഏഴരയോടെയാണ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. ലഫ്റ്റനന്റ് കേണല്‍ വരുണ്‍ ഖാരേയാണ് നിര്‍മാണപ്രവര്‍ത്തങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.
"
https://www.facebook.com/Malayalivartha
























