ലോക്ക്ഡൗണില്‍ ഗാര്‍ഹിക പീഡനക്കേസുകള്‍ വർധിച്ചു; ഭൂട്ടാനില്‍ രജിസ്റ്റർ ചെയ്തത് 36 ഗാര്‍ഹിക പീഡനക്കേസുകള്‍, നേരിട്ടത് ശാരീരികവും വൈകാരികവും സാമ്ബത്തികവുമായ പീഡനങ്ങൾ

കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണില്‍ ഗാർഹിക പീഡനങ്ങൾ വർധിച്ചു. എന്നാൽ പുരുഷന്മാർക്കെതിരെയുള്ള പീഡനങ്ങളാണ് വർധിച്ചതെന്ന് കണക്ക് പുറത്ത്. ഭൂട്ടാനില്‍ പുരുഷന്‍മാര്‍ക്കെതിരെയുള്ള 36 ഗാര്‍ഹിക പീഡനക്കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി റിപ്പോര്‍ട്ടുകള്‍. എന്‍.ജി.ഒ സംഘടനയായ റിന്യൂവും ദേശീയ വനിത ശിശു കമ്മീഷനാണ് ഈക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ശാരീരികവും വൈകാരികവും സാമ്ബത്തികവുമായ പീഡനങ്ങളാണ് പുരുഷന്മാര്‍ക്കെതിരെ ഉണ്ടായത് എന്നാണ് റിപ്പോർട്ട് സ്വഛ്‌ഹിപ്പിക്കുന്നത്. പല പുരുഷന്മാരും നാണക്കേട് ഭയന്ന് നിയമപരമായി മുന്നോട്ടുവരുന്നില്ലെന്നാണ് സംഘടന വ്യക്തമാക്കുന്നത്. സ്ത്രീകള്‍ കൂടുതല്‍ ഇരകളാകുന്നതിനാല്‍ അവരിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും സംഘടന പറയുകയുണ്ടായി.
അതേസമയം ഒരു സംഭവത്തില്‍ ഗാര്‍ഹിക പീഡനത്തിന് ഭാര്യ ഭര്‍ത്താവിനെതിരെ കേസ് കൊടുക്കുകയുണ്ടായി. എന്നാല്‍ അന്വേഷണത്തില്‍ പുരുഷനാണ് ആക്രമണത്തിനിരയായതെന്ന് തെളിഞ്ഞെന്ന് സംഘടനയുടെ പ്രവര്‍ത്തകന്‍ പറയുന്നു. ചിലര്‍ നിയമ സഹായം തേടിയിരിക്കുകയാണ്. പുരുഷന്മാര്‍ക്കെതിരെ 16 കേസുകളാണ് റിന്യൂ രജിസ്റ്റര്‍ ചെയ്തതിരിക്കുന്നത്. ബാക്കി കേസുകള്‍ ദേശീയ വനിത ശിശു കമ്മീഷനും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പരാതിക്കാര്‍ക്ക് മുന്നോട്ടുവരാനുള്ള ധൈര്യം നല്‍കുമെന്നും സംഘടന പറയുകയുണ്ടായി.
https://www.facebook.com/Malayalivartha
























