കാശ്മീരില്‍ സൈനികര്‍ക്ക് നേരെ ഗ്രനേഡ് ആക്രമണം; നാലു സൈനികര്‍ക്ക് പരിക്ക്; ആക്രമണം കുല്‍ഗാം ജില്ലയിലെ ഷംസിപുരയിലെ പ്രധാനപാതയില്‍; ആക്രമണത്തിന് പിന്നില്‍ ഭീകരര്‍ തന്നെയാണോ എന്ന് സൈന്യം സ്ഥിരീകരിച്ചിട്ടില്ല

കാശ്മീരില്‍ സൈനികര്‍ക്ക് നേരെ ഗ്രനേഡ് ആക്രമണം. തടസ്സമുളള റോഡ് തുറന്നുകൊടുക്കുന്ന ജോലിയിലേര്‍പ്പെട്ടിരുന്ന സൈനികര്‍ക്ക് നേരെയാണ് ഭീകരരുടെ ഗ്രനേഡ് ആക്രമണമുണ്ടായത്. ജമ്മു കാശ്മീരിലെ കുല്‍ഗാം ജില്ലയിലെ ഷംസിപുരയിലെ പ്രധാനപാതയില്‍ ഇന്ന് രാവിലെയായിരുന്നു സംഭവം. ആക്രമണത്തില്‍ പരിക്കേറ്റ നാല് സൈനികരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വാഹനങ്ങള്‍ കടത്തിവിട്ടുകൊണ്ടിരുന്ന സൈനികര്‍ക്ക് നേരെ 10.15ഓടെ ഭീകരര്‍ ഗ്രനേഡ് എറിയുകയായിരുന്നെന്ന് സൈനിക വക്താവ് കേണല്‍ രാജേഷ് കാലിയ അറിയിച്ചു. ഗുരുതര പരിക്കേറ്റ സൈനികരെ പ്രഥമശുശ്രൂഷ നല്‍കിയ ശേഷം സൈന്യത്തിന്റെ കീഴിലുളള 92 ബേസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവം ഗ്രനേഡ് ആക്രമണമാണെന്ന് കുല്‍ഗാം പോലീസ് അറിയിച്ചു. എന്നാല്‍ ഭീകരര്‍ സൈനികര്‍ക്കു നേരെ വെടിയുതിര്‍ത്തതായി സംഭവത്തിന് ദൃക്സാക്ഷിയായ ചില ഗ്രാമീണര്‍ അറിയിച്ചു. പക്ഷെ സൈന്യം ഇത് സ്ഥിരീകരിച്ചിട്ടില്ല. കഴിഞ്ഞ നവംബറിലൂം സൈന്യത്തിനേരെ ഭീകരര്‍ ഗ്രനേഡ് ആക്രമണം നടത്തയിരുന്നു. അന്ന് ആക്രമണം നടത്തിയത് ജയ്‌ഷെ ഭീകരര്‍ ആയിരുന്നു. അവരെ പിന്നീട് സൈന്യം പിടികൂടി. അന്ന് രണ്ട് പാകിസ്ഥാനികളും ഒരു കശ്മീര്‍ സ്വദേശിയുമാണ് സംഘത്തിലുണ്ടായിരുന്നത്.
https://www.facebook.com/Malayalivartha