പതജ്ഞലിയുടെ കൊവിഡ് മരുന്നിന് അനുമതി ലഭിച്ചെന്ന അവകാശ വാദത്തില്‍ കേന്ദ്രമന്ത്രിയില്‍ നിന്ന് വിശദീകരണം തേടി ഐഎംഎ

പതഞ്ജലിയുടെ കൊവിഡ് മരുന്നിന് ലോകാരോഗ്യ സംഘടന അനുമതി നല്‍കിയെന്ന അവകാശ വാദത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ.എം.എ). കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്റെ സാന്നിധ്യത്തിലാണ് പതജ്ഞലി തലവന്‍ ബാബാ രാംദേവ് 'കൊറോണ'ലിന് അനുമതി ലഭിച്ചെന്ന് അവകാശപ്പെട്ടത്. എന്നാല്‍, പതഞ്ജലിയുടെ അവകാശ വാദം ലോകാരോഗ്യ സംഘടന തള്ളിയിരുന്നു.
കഴിഞ്ഞ ഫെബ്രുവരി 19 നടന്ന കൊറോണലിന്റെ ലോഞ്ചിംഗ് പരിപാടിയില്‍ രാംദേവിനൊപ്പം കേന്ദ്ര മന്ത്രിമാരായ ഹര്‍ഷ് വര്‍ധന്‍, നിതിന്‍ ഗഢ്കരി എന്നിവര്‍ സന്നിഹിതരായിരുന്നു. പരിപാടിയില്‍ സ്ഥാപിച്ചിരുന്ന പോസ്റ്ററില്‍ മരുന്നിന് സര്‍ട്ടിഫിക്കറ്റ് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ പ്രോഡക്ട്, ലോകാരോഗ്യ സംഘടനയുടെ ഗുഡ് മാനുഫാക്ച്വറിംഗ് പ്രാക്ടീസ് സര്‍ട്ടിഫിക്കറ്റ് എന്നിവ ഉളളതായി രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ലോകാരോഗ്യ സംഘടനയുടെ സൗത്ത് ഈസ്റ്റ് ഏഷ്യ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ പത്തൊന്‍പതാം തീയതി പുറത്തുവന്ന ട്വീറ്റില്‍ കൊവിഡ് ചികിത്സയ്ക്കായി ഏതെങ്കിലും പരമ്ബരാഗത മരുന്നിന്റെ ഫലപ്രാപ്തി അവലോകനം ചെയ്യുകയോ സാക്ഷ്യപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, അശാസ്ത്രീയവും വ്യാജവുമായ ഒരുല്‍പ്പന്നത്തെ എങ്ങനെയാണ് ആരോഗ്യമന്ത്രി ന്യായീകരിക്കുന്നത്. എന്ത് തരത്തിലുള്ള പരീക്ഷണ, നിരീക്ഷണ അടിസ്ഥാനത്തിലാണ് മന്ത്രി പതഞ്ജലി മരുന്നിന് അനുമതി നല്‍കിയതെന്ന് വ്യക്തമാക്കണമെന്നും ഐ.എം.എ ചോദിച്ചു. മന്ത്രിയില്‍ നിന്ന് രാജ്യത്തിന് വിശദീകരണം വേണമെന്നും മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് വിശദീകരണം ആവശ്യപ്പെടാന്‍ ദേശീയ മെഡിക്കല്‍ കമ്മീഷന് കത്തെഴുതിയിട്ടുണ്ടെന്നും ഐ.എം.എ വ്യക്തമാക്കി.
https://www.facebook.com/Malayalivartha