രോഗിക്ക് അനസ്തേഷ്യ നൽകാതെ ഡോക്ടര്‍മാര്‍ തലയോട്ടി തുറന്ന് ശസ്ത്രക്രിയ നടത്തി

രോഗിയറിയാതെ ഡോക്ടര്‍മാര്‍ തലയോട്ടി തുറന്ന് ശസ്ത്രക്രിയ നടത്തി. ഗുജറാത്തിലാണ് 41-കാരന്റെ ശസ്ത്രക്രിയ ഡോക്ടര്‍മാര്‍ വിജയകരമായി പൂര്‍ത്തിയാക്കിയത്. ഉഡൈസിങ് വാസവ എന്നയാളായിരുന്നു ഇത്തരത്തിലൊരു ശസ്ത്രക്രിയ്ക്ക് വിധേയനായത്. കഴിഞ്ഞ എട്ടുമാസമായി കടുത്ത തലവേദനയായിരുന്നു. തുടര്‍ന്നാണ് ഇദ്ദേഹം ചികിത്സ തേടി ആനന്ദിലെ ചൗരസാത്ത് ആശുപത്രിയിലെത്തിയത്.
പരിശോധനയില്‍ ഇദ്ദേഹത്തിന് തലച്ചോറില്‍ രക്തസ്രാവമാണെന്ന് കണ്ടെത്തി. തുടര്‍ന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. സാധാരണ നിലയില്‍ അനസ്തേഷ്യ നല്‍കിയാണ് തലയ്ക്ക് ശസ്ത്രക്രിയ നടത്താറുള്ളത്. പക്ഷേ ഈ അത്യാധുനിക ശസ്ത്രക്രിയയില്‍ രോഗിയുടെ പ്രതികരണം അറിഞ്ഞ് മുന്നോട്ടു പോകുന്ന നിലയിലാണ് ക്രമീകരണം. ശസ്ത്രക്രിയ നടത്തുന്നതിനിടെ, രണ്ടര മണിക്കൂര്‍ രോഗി ഉണര്‍ന്നിരുന്നു. ശസ്ത്രക്രിയയ്ക്കിടെ ഡോക്ടര്‍മാരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി.
രോഗി ഉണര്‍ന്നിരിക്കുന്നത് കൊണ്ട് ശസ്ത്രക്രിയ ഫലപ്രദമാണോ എന്ന് എളുപ്പം തിരിച്ചറിയാന്‍ സാധിക്കും. അതനുസരിച്ച് വേഗത്തില്‍ ചികിത്സ നല്‍കാന്‍ സാധിയ്ക്കുമെന്നതാണ് ഈ ചികിത്സയുടെ പ്രത്യേകത. ശരീരത്തിന്റെ മുകള്‍ ഭാഗത്തെ ചലനങ്ങള്‍ മനസിലാക്കിയാണ് ശസ്ത്രക്രിയ. ഇതുവഴി രോഗിക്ക് മറ്റു സങ്കീര്‍ണതകള്‍ ഉണ്ടാകുന്നില്ലെന്ന് ഉറപ്പു വരുത്താനും സാധിയ്ക്കുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ശസ്ത്രക്രിയ വിജയകരമായിരുന്നെന്നും ഉഡൈസിങ് വാസവയെ ഡിസ്ചാര്‍ജ് ചെയ്തു വിട്ടതായും ഡോക്ടര്‍മാര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha