പ്രധാനമന്ത്രിയായിട്ടും അദ്ദേഹം തന്റെ വേരുകള്‍ മറന്നില്ല; പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ഗുലാംനബി ആസാദ്
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാംനബി ആസാദ്. താനും പ്രധാനമന്ത്രിയും തമ്മില്‍ സമാനതകള്‍ ഉണ്ട്. മോദി യാഥാര്‍ഥ കാര്യങ്ങള്‍ മറച്ചുവയ്ക്കുന്നില്ല എന്നില്‍ അദ്ദേഹത്തെ അഭിനന്ദിക്കുന്നുവെന്ന് ഗുലാംനബി ആസാദ് പറഞ്ഞു.
ജനങ്ങള്‍ മോദിയില്‍ നിന്ന് പഠിക്കണം. പ്രധാനമന്ത്രിയായിട്ടും അദ്ദേഹം തന്റെ വേരുകള്‍ മറന്നില്ല. അദ്ദേഹം അഭിമാനത്തോടെ സ്വയം വിശേഷിപ്പിക്കുന്നത് ചായ്വാലയെന്നാണ്. മോദിയുമായി തനിക്ക് ശക്തമായ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും പ്രധാനമന്ത്രി വളരെ വിനയാന്വിതനായ വ്യക്തിയാണെന്നും ആസാദ് പറഞ്ഞു. രാജ്യസഭാംഗമായി വിരമിച്ച ഗുലാംനബി ആസാദിന് മോദി കണ്ണീരോടെ വിടനല്‍കിയതിന് പിറകേയാണ് ഗുലാംനബി ആസാദ് മോദിയെ പ്രശംസിച്ചത്.
https://www.facebook.com/Malayalivartha