കൃഷിനാശത്തെ കുറിച്ച് രാഹുലിനോട് പരാതിപ്പെട്ട കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി പഞ്ചാബ് സന്ദര്‍ശിക്കവെ കൃഷിനാശത്തെ കുറിച്ച് പരാതിപ്പെട്ട കര്‍ഷകന്‍ ആത്മഹത്മ്യ ചെയ്തു. പഞ്ചാബിലെ ഫത്തേഗഡ് സാഹിബ് ജില്ലയിലെ സുര്‍ജിത് സിങ്ങാണ് (60) ആത്മഹത്യ ചെയ്തത്. പഞ്ചാബ് സന്ദര്‍ശിച്ച രാഹുല്‍ഗാന്ധിയോട് കനത്ത കഷിനാശത്തെ കുറിച്ച് സുര്‍ജിത് സിങും മറ്റു കര്‍ഷകരും വിശദീകരിച്ചിരുന്നു.
ആത്മഹത്യയ്ക്ക് കാരണം കടബാധ്യതയാണെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. കൃഷിനാശത്തെ തുടര്‍ന്ന് സുര്‍ജിത് സിങ്ങിന് ഏഴു ലക്ഷം രൂപയുടെ വായ്പ തിരിച്ചടക്കാന്‍ കഴിഞ്ഞിരുന്നില്ല. ഗോതമ്പു കര്‍ഷകനായ സൂര്‍ജിതിന്റെ കൃഷി കഴിഞ്ഞ മാസങ്ങളിലെ കനത്ത മഴയെത്തുടര്‍ന്ന് പൂര്‍ണമായും നശിച്ചു. തുടര്‍ന്ന് കഴിഞ്ഞ ഏപ്രില്‍ 28നാണ് രാഹുല്‍ ഇവിടം സന്ദര്‍ശിച്ച് കൃഷിക്കാരുമായി ചര്‍ച്ച നടത്തിയത്.
തനിക്ക് ചെയ്യാവുന്ന പരമാവധി സഹായങ്ങള്‍ ലഭ്യമാക്കാന്‍ സഹായിക്കാമെന്ന് സുര്‍ജിത് സിങ്ങടക്കമുള്ള കര്‍ഷകരോട് രാഹുല്‍ ഗാന്ധി ഉറപ്പുനല്‍കിയിരുന്നു. അതേസമയം, കനത്ത മഴയെ തുടര്‍ന്ന് വിളകള്‍ നശിച്ച കര്‍ഷകര്‍ക്ക് കേന്ദ്രം നിരവധി നഷ്ടപരിഹാരം പ്രഖ്യാപിച്ചെങ്കിലും ഒന്നും വിതരണം ചെയ്തിട്ടില്ലെന്ന് കര്‍ഷകര്‍ ആരോപിച്ചു. ഈ വര്‍ഷം പഞ്ചാബില്‍ ഏഴു ലക്ഷത്തോളം ഏക്കര്‍ ഭൂമിയിലെ കൃഷിയാണ് നശിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























