Widgets Magazine
19
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കാനായി പ്രാർഥിക്കുന്നു.. വാൽപ്പാറ വാഹനാപകടത്തിൽ അനുശോചിച്ച് രാഷ്ട്രപതി


മരിച്ചവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിയിൽ നിന്നും പരമാവധി സഹായം... വാൽപ്പാറ വാഹനാപകടത്തിൽ പരിക്കേറ്റവരുടെ ചികിത്സ സർക്കാർ ഏറ്റെടുക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി...


വിഷു, മേടമാസ പൂജകൾ പൂർത്തിയാക്കി ശബരിമല ക്ഷേത്ര നട ഇന്ന് രാത്രി 10 മണിക്ക് അടയ്ക്കും...


ഇറാൻ- യു.എസ് യുദ്ധം അവസാനിക്കുമെന്ന് സൂചന... ലെബനനിൽ ഇസ്രയേൽ ആക്രമണം നിറുത്തിയതിനുപിന്നാലെ, ഹോർമുസ് കടലിടുക്ക് ഇറാൻ ഇന്നലെ പൂർണമായി തുറന്നു


ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്ന പോലീസ് പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിന്റെ ജാമ്യം റദ്ദാക്കണമെന്ന് വീണ്ടും  പ്രോസിക്യൂഷൻ... ഹർജിയിൽ ആക്ഷേപമുണ്ടെങ്കിൽ 30 ന് ബോധിപ്പിക്കാൻ കോടതി ഉത്തരവ്

തൂത്തുക്കുടി സാത്താന്‍കുളത്തെ അച്ഛന്റെയും മകന്റെയും കസ്റ്റഡിക്കൊല; 9 പൊലീസുകാര്‍ക്ക് വധശിക്ഷ

07 APRIL 2026 12:24 AM IST
മലയാളി വാര്‍ത്ത

ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് മൊബൈല്‍ ഷോപ്പ് തുറന്നു എന്നാരോപിച്ച് അറസ്റ്റ് ചെയ്ത വ്യാപാരി പി.ജയരാജും മകന്‍ ജെ.ബെനിക്‌സും പൊലീസ് കസ്റ്റഡിയില്‍ മരിച്ച കേസില്‍ ഒന്‍പത് പൊലീസുകാര്‍ക്ക് മധുര ജില്ലാ കോടതി വധശിക്ഷ വിധിച്ചു. ആറ് വര്‍ഷം മുന്‍പ്, തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയ കേസാണിത്.

2020 ജൂണ്‍ 19നാണ് ജയരാജിനെയും ബെനിക്‌സിനെയും പൊലീസ് അറസ്റ്റ് ചെയ്തത്. സാത്താന്‍കുളം പൊലീസ് സ്‌റ്റേഷനിലെത്തിച്ച ഇവരെ പിന്നീട് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ദിവസങ്ങള്‍ക്കുള്ളില്‍ ഇരുവരും മരണപ്പെടുകയായിരുന്നു.

സ്‌റ്റേഷനില്‍ രാത്രി മുഴുവന്‍ ഇവര്‍ ക്രൂരമായ മര്‍ദ്ദനത്തിന് ഇരയായെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. മലദ്വാരത്തില്‍ നിന്നുള്ള രക്തസ്രാവം ഉള്‍പ്പെടെയുള്ള കഠിനമായ ശാരീരിക പീഡനത്തിന്റെ അടയാളങ്ങള്‍ മൃതദേഹങ്ങളില്‍ ഉണ്ടായിരുന്നു.

മദ്രാസ് ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരം സംസ്ഥാന സിബിസിഐഡിയില്‍ നിന്ന് കേസ് ഏറ്റെടുത്ത സിബിഐ, ഒരു ഇന്‍സ്‌പെക്ടര്‍ രണ്ട് സബ് ഇന്‍സ്‌പെക്ടര്‍മാര്‍ കോണ്‍സ്റ്റബിള്‍മാര്‍ എന്നിവരുള്‍പ്പെടെ പത്ത് പൊലീസുകാരെ അറസ്റ്റ് ചെയ്തു. ഇവര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിയാണ് അന്വേഷണ ഏജന്‍സി കുറ്റപത്രം സമര്‍പ്പിച്ചത്. അച്ഛനും മകനുമെതിരെയുള്ള പൊലീസ് ആരോപണം തെറ്റാണെന്നും സിബിഐ അന്വേഷണത്തില്‍ തെളിഞ്ഞു.

 

സ്‌റ്റേഷനിലുണ്ടായിരുന്ന ഒരു വനിതാ കോണ്‍സ്റ്റബിളിന്റെ മൊഴി അന്വേഷണത്തില്‍ നിര്‍ണായകമായി. അച്ഛനും മകനും രാത്രി മുഴുവന്‍ ക്രൂരമായി മര്‍ദ്ദിക്കപ്പെട്ടുവെന്നും സ്‌റ്റേഷനിലെ മേശകളിലും ലാത്തികളിലും രക്തക്കറയുണ്ടായിരുന്നുവെന്നും അവര്‍ വെളിപ്പെടുത്തി. തെളിവ് നശിപ്പിക്കാനായി സാത്താന്‍കുളം സ്‌റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ മായ്ച്ചുകളഞ്ഞത് അന്വേഷണസംഘത്തിന് വെല്ലുവിളിയായിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുക്രെയ്ന്‍ തലസ്ഥാനത്ത് നടന്ന വെടിവയ്പ്പില്‍ അഞ്ചു പേര്‍ അക്രമി കൊല്ലപ്പെട്ടു  (6 minutes ago)

വയനാട് ദുരിത ബാധിതര്‍ക്കായി സര്‍ക്കാര്‍ നിര്‍മിച്ചു നല്‍കുന്ന ടൗണ്‍ഷിപ്പിലെ വീട് സന്ദര്‍ശിച്ച് മന്ത്രി കെ.രാജന്‍  (16 minutes ago)

'പ്രേമലു 2' ഉപേക്ഷിച്ചതിനെ പറ്റി പ്രതികരിച്ച് ദിലീഷ് പോത്തന്‍  (30 minutes ago)

കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി  (45 minutes ago)

ടിവികെ അധ്യക്ഷന്‍ വിജയ്‌യുടെ കടലൂര്‍ പര്യടനം വീണ്ടും റദ്ദാക്കി  (1 hour ago)

എയര്‍ഗണ്‍ ചൂണ്ടി ഭീഷണിപ്പെടുത്തി യുവാവിനെ മര്‍ദിച്ചെന്ന് പരാതി  (1 hour ago)

ഹോര്‍മുസിലെ ഇറാന്‍ ആക്രമണത്തില്‍ പ്രതിഷേധമറിയിച്ച് ഇന്ത്യ  (3 hours ago)

സുഹൃത്തിനെ ആക്രമിച്ച ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവ് ട്രെയിന്‍ തട്ടി മരിച്ചു  (3 hours ago)

ജോലി ചെയ്യുന്നതിനിടെ യുവാവിന് സൂര്യാതപമേറ്റു  (3 hours ago)

പുഴയില്‍ കുളിക്കാനിറങ്ങിയ 15കാരന്‍ പുഴയില്‍ മുങ്ങിമരിച്ചു  (4 hours ago)

ഫോണുകളില്‍ ആധാര്‍ ആപ്പ് നിര്‍ബന്ധമാക്കാനുള്ള പദ്ധതിയില്‍ നിന്ന് കേന്ദ്രം പിന്മാറി  (5 hours ago)

സംസ്ഥാനത്ത് മില്‍മ പാല്‍ വില വര്‍ദ്ധിച്ചേക്കും; ലിറ്ററിന് 6 രൂപ വരെ കൂടിയേക്കും  (5 hours ago)

ഹോർമൂസ് ദേ തുറന്നു ദേ അടച്ചു കളി മാറ്റി പിടിച്ച് ഇറാൻ ഒരു മുഴം മുന്നേ എറിഞ്ഞ് ട്രംപ് മണിക്കൂറിനുള്ളിൽ അപ്രത്യക്ഷ നീക്കം  (5 hours ago)

വിഷു ആഘോഷചിത്രങ്ങള്‍ക്ക് പിന്നാലെ നവ്യ നായര്‍ക്കെതിരെ സോഷ്യല്‍ മീഡിയ വിമര്‍ശനം  (5 hours ago)

മുൻസീറ്റിൽ പ്രധാനമന്ത്രി; പിൻസീറ്റിൽ SPGയെ കൂടാതെ ആ സ്ത്രീ..മോഡി ഒളിപ്പിച്ച രഹസ്യം ശത്രുക്കൾ ഭയക്കുന്ന പെൺപുലി...  (5 hours ago)

Malayali Vartha Recommends