ജിതേന്ദര്‍ സിംഗ് തോമറിന്റെ ജാമ്യാപേക്ഷ ഡല്‍ഹി കോടതി തള്ളി

ബിരുദ സര്‍ട്ടിഫിക്കറ്റ് കേസില്‍ അറസ്റ്റിലായ ഡല്‍ഹിയിലെ മുന്‍ നിയമ മന്ത്രിയും ആം ആദ്മി നേതാവുമായ ജിതേന്ദര്‍ സിംഗ് തോമറിന്റെ ജാമ്യാപേക്ഷ ഡല്‍ഹി കോടതി തള്ളി. ഇപ്പോഴത്തെ സാഹചര്യത്തില്‍ തോമറിന് ഇടക്കാല ജാമ്യം നല്‍കിയാല്‍ അത് സംഭവം കൂടുതല്‍ വഷളാക്കുമെന്ന് കോടതി നിരീക്ഷിച്ചു. തോമറിന്റെ ജാമ്യാപേക്ഷ ജൂണ്‍ 16ന് വീണ്ടും പരിഗണിക്കും. പൊലീസ് റിമാന്റിനെതിരെ തോമര്‍ നല്‍കിയ ഹര്‍ജി തള്ളിയെങ്കിലും പുതിയ ഹര്‍ജി സമര്‍പ്പിക്കാനാകുമെന്ന് കോടതി വ്യക്തമാക്കി. തോമറിന്റെ പൊലീസ് കസ്റ്റഡി ഈ മാസം 13 വരെ നീട്ടിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























