സര്‍ക്കാര്‍ നിലപാടിനെതിരെ നെസ്‌ലെ ബോംബെ ഹൈക്കോടതിയെ സമീപിച്ചു

മാഗി ന്യൂഡില്‍സിന് നിരോധനം ഏര്‍പ്പെടുത്തികൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ നെസ്‌ലെ ബോംബെ ഹൈക്കോടതിയെ സമീപിച്ചു. മാഗി ന്യൂഡില്‍സ് വിപണിയില്‍ നിന്നും നെസ്ലെ പിന്‍വലിച്ചു കൊണ്ടിരിക്കയാണ് ഇതിനിടെയാണ് സര്‍ക്കാര്‍ നിലപാടിനെ ചോദ്യം ചെയ്തുകൊണ്ട് അവര്‍ ബോംബൈ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ശേഖരിച്ച മാഗി സാന്പിളുകളില്‍ അളവിലധികം അജിനാമോട്ടോയും ലെഡും അടങ്ങിയിട്ടുള്ളതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്റേഡ്‌സ് അഥോറിറ്റി ഒഫ് ഇന്ത്യ (എഫ്.എസ്.എസ്.എ.ഐ) രാജ്യത്ത് മാഗി ന്യൂഡില്‍സിന് നിരോധനം ഏര്‍പ്പെടുത്തിയത്. മാഗി ഇനങ്ങള്‍ വില്‍ക്കുന്നതു നിരോധിച്ചുള്ള ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അഥോറിറ്റി ഓഫ് ഇന്ത്യ(എഫ്എസ്എസ്എഐ)യുടെ ഉത്തരവ് ചോദ്യം ചെയ്താണ് നെസ്‌ലെയുടെ ഹര്‍ജി.
കേരളമടക്കം രാജ്യത്തെ പല സംസ്ഥാനങ്ങളിലും ഇതിനോടകം മാഗി വില്‍പ്പന നിരോധിച്ചുകഴിഞ്ഞു. നെസ്‌ലെയുടെ ഓഹരി മൂല്യം ഇന്ന് 0.44 ശതമാനം വര്‍ധിച്ച് 6063.35ലാണ് ഇപ്പോള്‍ വ്യാപാരം നടക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























