Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..

ബീഹാറിൽ പ്രതിപക്ഷ എംഎല്‍എമാരെ വലിച്ചിഴച്ചും കയ്യേറ്റം ചെയ്തും പൊലീസും ഭരണകക്ഷി എംഎല്‍എമാരും... പ്രതിഷേധം പൊലീസിന്​ അമിത അധികാരം നൽകുന്ന പൊലീസ് ബില്ലിനെ ചൊല്ലി...

24 MARCH 2021 07:25 PM IST
മലയാളി വാര്‍ത്ത

More Stories...

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര... രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...

ഉത്തർപ്രദേശിലെ അഞ്ച് ജില്ലകളിൽ ശക്തമായ കൊടുങ്കാറ്റും മഴയും....

നീറ്റ് ചോദ്യപേപ്പർ ചോർച്ച.... മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് നീറ്റ് അടിസ്ഥാനമാക്കുന്നത് നിർത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്

തമിഴ്‌നാട് നിയമസഭയിൽ വിശ്വാസവോട്ട് നേടി വിജയ്‌യുടെ ടിവികെ സർക്കാർ... 234ൽ 144 എംഎൽഎമാരുടെ പിന്തുണയാണ് വിജയ്‌ക്ക് ലഭിച്ചത്

ബിഹാര്‍ നിയമസഭയില്‍ പൊലീസ് ബില്ലിനെതിരെ പ്രതിഷേധിച്ച പ്രതിപക്ഷ എംഎല്‍എമാരെ വലിച്ചിഴച്ചും കയ്യേറ്റം ചെയ്തും പൊലീസും ഭരണകക്ഷി എംഎല്‍എമാരും. സംസ്ഥാന പൊലീസിന്​ അമിത അധികാരം നൽകുന്ന​ നിയമത്തിനെതിരെയുള്ള പ്രതിപക്ഷ പ്രതിഷേധം ​നേരിടാൻ ബിഹാറിലെ നിതീഷ്​ കുമാർ സർക്കാർ സ്വീകരിച്ചത്​ മനുഷ്യത്വപരമല്ലാത്ത നടപടികളാണ് സംഭവിച്ചത്.

ചൊവ്വാഴ്ച നിയമസഭക്ക് അകത്ത്​ കയറിയ പൊലീസുകാർ എം.എൽ.എമാരെ മർദിക്കുകയും നിലത്തുകൂടെ വലിച്ചിഴക്കുകയും വസ്​ത്രാക്ഷേപം ഉൾപ്പെടെ നടത്തുകയും ചെയ്​തു. ഇന്ത്യൻ ജനാധിപത്യത്തിലെ കരിദിനമായി ഈ ദിവസം ഓർമിക്കപ്പെടുമെന്ന് പൊലീസ്​ അതിക്രമത്തിന്‍റെ ചിത്രങ്ങൾ പങ്കുവെച്ച്​​ പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് പറഞ്ഞു.

വനിതാ എം.എൽ.എമാരെ പോലും പൊലീസ്​ വെറുതെ വിട്ടില്ല. പൊലീസ്​ ഗുണ്ടായിസത്തിന് ഇരയായ എം.എൽ.എ സതീഷ് ദാസിന്‍റെ തലക്ക്​ സാരമായി പരിക്കേറ്റു. സി.പി.എം എം.എൽ.എ സത്യേന്ദ്ര യാദവിനും ക്രൂരമായി മർദനമേറ്റു.

ഞെട്ടിപ്പിക്കുന്ന സംഭവങ്ങളാണ്​ സഭക്കകത്ത്​ നടന്നതെന്നും അദ്ദേഹം ആരോപിച്ചു. രണ്ടു വനിതകൾ ഉൾപ്പെടെ 12 എം.എൽ.എമാർക്കാണ്​ സംഭവത്തിൽ പരിക്കേറ്റിട്ടുള്ളത്​. ഇവർ പ്രാഥമിക ചികിത്സക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. പൊലീസുകാർ എം.എൽ.എമാരെ മർദിക്കുന്നതിന്‍റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു.

പല പ്രതിപക്ഷ എംഎല്‍എമാരെയും സ്‌ട്രെച്ചറിലാണു പുറത്തേക്കു കൊണ്ടു പോയത്. സ്പീക്കറെ ചേംബറില്‍ ബന്ദിയാക്കിയതിനു പിന്നാലെയാണു പൊലീസ് നടപടിയുണ്ടായത്. സംസ്ഥാന പൊലീസിനു കൂടുതല്‍ അധികാരങ്ങള്‍ നല്‍കുന്ന ബില്ലിനെ ചൊല്ലിയാണ് ചൊവ്വാഴ്ച ബിഹാര്‍ നിയമസഭയില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്.

എംഎല്‍എമാരെ തലമുടിക്കു പിടിച്ചു വലിക്കുന്നതിന്റെയും തൊഴിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്. പ്രതിപക്ഷത്തിന്റെ എതിര്‍പ്പ് നിഷേധിച്ച് കഴിഞ്ഞ ദിവസം വൈകിട്ടാണ് ബിഹാര്‍ സ്‌പെഷല്‍ ആംഡ് പൊലീസ് ബില്‍ പാസാക്കിയത്. വാറന്റില്ലാതെ ആരെയും പരിശോധിക്കാനും കസ്റ്റഡിയിലെടുക്കാനും പൊലീസിന് അധികാരം നല്‍കുന്നതാണ് ഈ ബില്‍. ഇതിനെതിരെ പ്രതിപക്ഷം ശക്തമായ പ്രതിഷേധമാണ് ഉയര്‍ത്തിയത്.

ആര്‍ജെഡി എംഎല്‍എമാര്‍ സ്പീക്കര്‍ വിജയ് കുമാര്‍ സിന്‍ഹയുടെ കസേരയ്ക്കടുത്തേക്ക് എത്തി കടലാസുകൾ കീറിയെറിഞ്ഞു. സ്പീക്കറുടെ ചേംബര്‍ വളഞ്ഞ് പുറത്തേക്കു വിടാതെ അദ്ദേഹത്തെ ബന്ദിയാക്കുന്ന സ്ഥിതി വിശ്ഷമാണ് ഉണ്ടായത്.

തുടര്‍ന്നാണ് പട്‌ന പൊലീസ് മേധാവി നൂറോളം പൊലീസുകാരെ എത്തിച്ച് എംഎല്‍എമാരെ സഭയില്‍ നിന്നു പുറത്താക്കിയത്. പോഡിയത്തില്‍ കയറി സ്പീക്കറുടെ നടപടികള്‍ തടസ്സപ്പെടുത്തിയ വനിതാ എംഎല്‍എമാരെയും പുറത്താക്കി. ആര്‍ജെഡിയുടെയും സിപിഎമ്മിന്റെയും ചില എംഎല്‍എമാര്‍ പൊലീസ് നടപടിക്കു ശേഷം അബോധാവസ്ഥയിലായെന്നു വാർത്തകൾ പുറത്ത് വരുന്നുണ്ട്.

അതി ക്രൂരമര്‍ദനമാണ് ഏല്‍ക്കേണ്ടി വന്നതെന്ന് എംഎല്‍എമാര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ മുന്നില്‍ വച്ച് ഭരണപക്ഷ എംഎല്‍എമാര്‍ തന്റെ കൈ തല്ലിയൊടിച്ചെന്ന് ഒരു ആര്‍ജെഡി അംഗം ആരോപിച്ചു.

നിയമസഭയില്‍ എങ്ങനെ പെരുമാറണമെന്ന് പല പുതിയ എംഎല്‍എമാര്‍ക്കും അറിയില്ലെന്നായിരുന്നു മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ പ്രതികരണം. എംഎല്‍എമാരെ മര്‍ദിക്കാതെ ധൈര്യമുണ്ടെങ്കില്‍ വെടിവെയ്ക്കൂ എന്നായിരുന്നു പ്രതിപക്ഷ നേതാവ് തേജസ്വി യാദവിന്‍റെ മറുപടി.

നിരായുധരായ എംഎല്‍എമാരെ പൊലീസും ഗുണ്ടകളും കൈകാര്യം ചെയ്തു. സതീഷ് ദാസ് എന്ന എംഎല്‍എക്ക് തലയ്ക്ക് പരിക്കേറ്റു. സിപിഎം എംഎൽഎ സത്യേന്ദ്ര യാദവ് മര്‍ദനമേറ്റ് ബോധരഹിതനായി. പട്ടിക ജാതിക്കാരിയായ എംഎല്‍എ അനിതാ ദേവിയെ മുടിക്ക് കുത്തിപ്പിടിച്ച് അവരുടെ സാരി വലിച്ചഴിച്ചു. ഇന്ത്യൻ ജനാധിപത്യത്തിലെ ഒരു കരിദിനമായി ഈ ദിവസം ഓര്‍മിക്കപ്പെടുമെന്ന് തേജസ്വി യാദവ് പറഞ്ഞു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...  (4 minutes ago)

ഉത്തർപ്രദേശിലെ അഞ്ച് ജില്ലകളിൽ ശക്തമായ കൊടുങ്കാറ്റും മഴയും....  (20 minutes ago)

  മലമ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരു മരണം...  (39 minutes ago)

നീറ്റ് ചോദ്യപേപ്പർ ചോർച്ച.... മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് നീറ്റ് അടിസ്ഥാനമാക്കുന്നത് നിർത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്  (53 minutes ago)

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്​ദുൽ റഹീമി​ന്‍റെ മോചനത്തിനായുള്ള നടപടികൾ ഊർജ്ജിതത്തിൽ....  (1 hour ago)

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ആറ് വിക്കറ്റിന് തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു  (1 hour ago)

സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ ഒരു വിഷയത്തിൽ തോറ്റതിൽ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി  (1 hour ago)

ബൈക്കിന് പിന്നിൽ ലോറി ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം...  (1 hour ago)

കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ രാജേന്ദ്രവിശ്വനാഥ് ആർലേക്കറെ ലോക് ഭവനിൽ സന്ദർശിച്ചു...  (1 hour ago)

എസ്.എസ്.എൽ.സി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും...  (1 hour ago)

ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവില  (2 hours ago)

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (10 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (12 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (12 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (12 hours ago)

Malayali Vartha Recommends