ഭക്ഷണം മോഷ്ടിച്ചെന്നാരോപിച്ച് പത്ത് വയസുകാരനെ മുറിയില്‍ പൂട്ടിയിട്ട് മര്‍ദ്ദിച്ച് കൊലപ്പെടുത്തി

ഭക്ഷണം മോഷ്ടിച്ചെന്നാരോപിച്ച് പത്ത് വയസുകാരനെ മുറിയില്‍ പൂട്ടിയിട്ട് മര്‍ദ്ദിച്ച് കൊലപ്പെടുത്തി. കര്‍ണാടക ഹാവേരി ഹംഗല്‍ താലൂക്കില്‍ ഉപ്പനശി ഗ്രാമത്തിലെ നാഗയ്യ ഹിരേമതിന്റെ മകന്‍ ഹരീഷയ്യയാണ് മരിച്ചത്. തിങ്കളാഴ്ച ഹുബ്ബള്ളിയിലെ കിംസ് ആശുപത്രിയിലായിരുന്നു മരണം.
മാര്‍ച്ച് 16നാണ് കേസിന്നാസപദമായ സംഭവം. ഗ്രാമത്തിലെ കടയില്‍ നിന്ന ലഘുഭക്ഷണം മോഷടിച്ചെന്ന് ആരോപിച്ച് കടയുടമയായ ശിവരുദ്രപ്പ ബാലനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. മുറിയില്‍ പൂട്ടിയിട്ടായിരുന്നു മര്‍ദനം. ഹരീഷയ്യയെ കാണാതായ വീട്ടുകാര്‍ അന്വേഷിച്ച് കടയിലെത്തിയപ്പോള്‍ മുറിയില്‍ കെട്ടിയിട്ട നിലയില്‍ കുട്ടിയെ കണ്ടെത്തി. ബോധരഹിതനായ ബാലനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാര്‍ച്ച് 17ന് തന്നെ പിതാവ് നാഗയ്യ പൊലീസിനെ സമീപിച്ചെങ്കിലും കടയുടമക്കെതിരെ കേസെടുത്തില്ല. കഴിഞ്ഞ ദിവസം കുട്ടിയുടെ മരണവാര്‍ത്ത പുറത്തുവന്നതോടെയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
https://www.facebook.com/Malayalivartha


























