മുകേഷ് അംബാനിയുടെ വീടിന് മുന്നിൽ സ്‌ഫോടക വസ്തുക്കൾ കണ്ടെത്തിയ സംഭവം... സച്ചിന് വാസേയ്‌ക്കെതിരെ യു.എ.പി.എ ചുമത്തി....

റിലയൻസ് ഇന്റസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ വീടിന് മുന്നില്‍ സ്‌ഫോടക വസ്തു കണ്ടെത്തിയ സംഭവത്തില്‍ പിടിയിലായ മുംബൈ പോലീസ് ഉദ്യോഗസ്ഥന്‍ സച്ചിന്‍ വാസേയ്‌ക്കെതിരെ യു.എ.പി.എ ചുമത്തി.
പോലീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട വാസേ നിലവില്‍ എന്‍.ഐ.എയുടെ കസ്റ്റഡിയിൽ കഴിയുകയാണ്. സ്‌ഫോടക വസ്തു കണ്ടെത്തിയ വാഹനത്തിന്റെ ഉടമ മന്‍സൂഖ് ഹിരേനിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര എ.ടി.എസ് രജിസ്റ്റര്‍ ചെയ്ത കേസിലും സച്ചിന്‍ വാസേയെ പ്രതി ചേർത്തിട്ടുണ്ട്.
കേസില്‍ മുഖ്യ പ്രതി വാസേയാണെന്ന് എ.ടി.എസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു. സ്‌ഫോടക വസ്തുക്കളുമായി കണ്ടെത്തിയ വാഹനത്തിന്റെ ഉടമ മന്‍സുഖ് ഹിരേന്‍ കൊല്ലപ്പെട്ടതോടെയാണ് കേസിന്റെ അന്വേഷണം എന്‍.ഐ.എ.ക്കു വിട്ടതും,
ശേഷം വാസേ സംശയത്തിന്റെ നിഴലിലായതും. ഹിരേനിനെ പോലീസുകാര്‍ കൊന്നതാണെന്നു കരുതുന്നതായും അസിസ്റ്റന്റ് പോലീസ് ഇന്‍സ്‌പെക്ടര്‍ സച്ചിന്‍ വാസേയെ ആണ് സംശയമെന്നും ഭാര്യ വിമല ഹിരേന്‍ നേരത്തേ മൊഴി നല്‍കിയിരുന്നു.
https://www.facebook.com/Malayalivartha


























